വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ: ടീനേജ് വിദ്യാര്‍ഥികളില്‍  മൂല്യ ബോധം ശക്തിപ്പെടുത്തുന്നതിനും നേതൃഗുണമുള്ളവരാക്കി മാറ്റി സമൂഹത്തിന് കൂടുതല്‍ പ്രയോജനമുള്ളവരാക്കി മാറ്റുന്നതിനുമുദ്ദേശിച്ച് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വെക്കേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ എം. അബ്ബാസ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ ബഹ്‌റൈനിലെ പ്രമുഖ െ്രെടനര്‍മാരുടെ നേതൃതത്തിലായിരിക്കും പരിപാടി. ആഗസ്റ്റ് അഞ്ച് മുതല്‍ 10 വരെ റിഫ ദിശ സെന്ററില്‍ വൈകിട്ട് 4.30 മുതല്‍ 7.30 വരെയാണ് ക്യാമ്പ് നടക്കുക. എട്ട് മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നല്‍കുന്ന ക്യാമ്പ് ആഗസ്‌ററ് 11 വെള്ളിയാഴ്ച്ച സമാപിക്കും. സമാപനച്ചടങ്ങ് മുഹറഖ് അല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ഇതില്‍  രക്ഷിതാക്കള്‍ക്കും കൂടി പ്രവേശനം അനുവദിക്കും. 'ഇന്‍സ്‌പെയര്‍ 2017' എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 34493275, 36273439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാജി അറിയിച്ചു.