ഫാഷിസത്തെ സ്നേഹം കൊണ്ട് പ്രതിരോധിക്കുക - ബാലചന്ദ്രൻ വടക്കേടത്ത് 

അൽകോബാർ : ഫാഷിസത്തിനെതിരെ സ്നേഹ സമരം തീർക്കണമെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത്  ആവശ്യപ്പെട്ടു .'' ഫാഷിസം ഒച്ച വെക്കുമ്പോൾ നമുക്ക് സ്നേഹം സംസാരിക്കാം'' എന്ന തലകെട്ടിൽ തനിമ അൽകോബാർ മേഖല നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . മനുഷ്യൻ മനുഷ്യനെ തന്നെ ഇല്ലാതാക്കുന്ന ചുറ്റുപാടാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് .മതത്തിന്റെയും ജാതിയുടെയും പേരിൽ ഇന്ത്യൻ പൗരനെ വേർതിരിക്കുന്ന രാഷ്ട്രീയം ഇന്ന്  ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നു  .വർഗീയ ഫാഷിസത്തോട് വിയോജിപ്പ് പുലർത്തുന്ന എഴുത്തുകാരെയും  സാംസ്കാരിക പ്രവർത്തകരെയും രാജ്യദ്രോഹികളാക്കുന്നു .ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്നേഹത്തെ കൊന്നുകളഞ്ഞത് ഇന്ത്യയിലെ ഫാഷിസ്റ്റ് സംഘടനകളാണ് ,അതിനാൽ സ്നേഹം വറ്റിപ്പോയ സാസ്കാരിക വ്യവസ്ഥയിൽ ഫാഷിസത്തെ പ്രതിരോധിക്കാൻ എല്ലാവരും ഉൾകൊള്ളുന്ന സ്നേഹ കൂട്ടായ്മകൾ വളർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ചടങ്ങിൽ  ഫാഷിസത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്  ആലിക്കുട്ടി ഒളവട്ടൂർ , സരിഗ സമദ് , സലിം , ഷാജഹാൻ എം.കെ. എന്നിവർ സംസാരിച്ചു .കെ.എം.ബഷീർ ആമുഖ പ്രഭാഷണം നടത്തി . റിയാസ് കൊച്ചി  ഫാഷിസറ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ആസിഫ് കക്കോടി സ്വാഗതം പറഞ്ഞു .റഹ്മത്തുള്ള ചേളന്നൂർ ഖിറാഅത്ത് നടത്തി . അബ്ദുൽ കരീം ആലുവ അവതാരകനായിരുന്നു . അബ്ദുൽ റഊഫ് ചാവക്കാട് , റഊഫ് അണ്ടത്തോട്  എന്നിവർ കവിത ആലപിച്ചു . നഈം ചേന്ദമംഗല്ലൂർ രചനയും സംവിധാനവും നിർവഹിച്ച '' നോക്കുകുത്തികൾ '' എന്ന  ലഘുനാടകം അരങ്ങേറി .അഷ്‌റഫ് സലഫി കാരക്കാട് .കോയ ചോലമുഖത്ത് ,നൂറുദ്ധീൻ , ജഹ്ഫർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി