ഇന്ത്യയിൽ ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ട് –മഫാസ്​ യൂസുഫ്

കോഴിക്കോട്: ഇന്ത്യയിൽ ഇനിയും ഫലസ്​തീൻ ജനതക്ക് പ്രതീക്ഷയുണ്ടെന്നും കേരളത്തിൽ നടക്കുന്ന ഗസ്സ ഐക്യദാർഢ്യ പരിപാടികൾ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അൽജസീറ കോളമിസ്​റ്റും സാമൂഹിക പ്രവർത്തകയുമായ മഫാസ്​ യൂസൂഫ് സാലിഹ് പറഞ്ഞു. ഹിറാസ​െൻററിൽ ജി.ഐ.ഒ പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അവർ.

നിലവിലെ ഖുദ്സ്​ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സാമൂഹിക രാഷ്​ട്രീയ രംഗങ്ങളിലെ ഫലസ്​തീൻ ജനതയുടെ ആശങ്കകൾ അവർ പങ്കുവെച്ചു. മസ്​ജിദുൽ അഖ്സയിൽ ഫലസ്​തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുകയും ചെയ്യുന്നതിലൂടെ ഖുദ്സ്​ പ്രശ്നത്തെ മതവത്കരിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മഫാസ്​ ആരോപിച്ചു.

അറിവാണ് ശക്​തയായ സ്​ത്രീയെ നിർമിക്കുന്നതെന്നും വിദ്യാഭ്യാസത്തെ പ്രാധാന്യപൂർവം കാണണമെന്നും അവർ ചൂണ്ടിക്കാട്ടി. ജി.ഐ.ഒ കേരള പ്രസിഡൻറ്​ അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ​്ന മിയാൻ എന്നിവർ സംസാരിച്ചു.