പ്രവാസികൾ  കരുതിവെപ്പുകൾക്ക് മുൻഗണന നൽകേണ്ട  കാലമായി - ഹംസ അബ്ബാസ്

കണ്ണുർ: മണലാരണ്യത്തിൽ ഒഴുക്കുന്ന വിയർപ്പിന്റെ സദ്ഫലം ജന്മനാട്ടിൽ പ്രതിഫലിപ്പിക്കാൻ പ്രവാസികളുടെ തീവ്രശ്രമം കേന്ദ്രീകരിക്കേണ്ട സമയമായിരിക്കയാണെന്ന് ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ് ആഹ്വാനം ചെയ്തു.ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി യൂനിറ്റി സെന്ററിൽ നടത്തിയ പ്രവാസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികൾ സമ്പാദിച്ചത് സ്വകാര്യമായി സൂക്ഷിച്ചു വെച്ചാൽ സമൂഹത്തിന് ഉപാകരപ്പെടുകയില്ല.


സർക്കാർ തലത്തിലും സഹകരണ രംഗത്തും പ്രവാസികളുടെ കൂട്ടായ്മകൾ വ്യവസായ സംരംഭം തുടങ്ങണം. ചെറിയ സമ്പാദ്യക്കാർക്കും ഇത്തരം സംരംഭങ്ങളിൽ മുതൽ മുടക്കി ഭാവി രൂപപ്പെടുത്താനാവും. പ്രവാസ ലോകത്തും ഇന്ത്യയിലും രൂപപ്പെട്ട പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ആത്മീയമായ കരുതി വെപ്പിലും വിശ്വാസികൾ മുഴുകണം. എപ്പോഴും തിരിച്ചടികൾ വരുമെന്ന പ്രതീക്ഷയും അത് നേരിടാനുള്ള മനക്കരുത്തും ദൈവ വിശ്വാസത്തിന്റെ അടിത്തറയാലേ രൂപപ്പെടുകയുള്ളുവെന്നും അദ്ദേഹം ഉണർത്തി.


സി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അംഗം പി.പി.അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി.കെ.ടി. അന്ത്രു മൗലവി ,വി.കെ.കുട്ടു, കെ.എം. മൊയ്തീൻ കുഞ്ഞി എന്നിവർ " സ്മൃതി പ്രഭാഷണം  നടത്തി. ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻറ് വി.എൻ.ഹാരിസ് ,വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പി.ടി.പി.സാജിദ വിവിധ പ്രവാസി ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് പി.സി. മൊയ്തു ,മറിയം ജമീല (യു.എ.ഇ) സി.എൻ.കെ. നാസർ (ജിദ്ദ)നാസർ (ഒമാൻ) അർഷദ് (ഖത്തർ)എ.സി.എം.ബശീർ (ദമാം) എ. മൂസ (ജിദ്ദ) nതുടങ്ങിയവർ സംസാരിച്ചു.