യൂത്ത് ഫോറം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സമാപിച്ചു.

ഇന്ത്യയുടെ 71 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത്ഫോറം ഖത്തറില്‍ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യം എന്റെ വായനാനുഭവത്തില്‍ എന്ന തലക്കെട്ടില്‍ വായന അനുഭവവും ചര്‍ച്ചയും സംഘടിപ്പിച്ചു. നുഐജയിലെ യൂത്ത് ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ എസ്. മുസ്തഫ, മുഹമ്മദ് റാഫിദ്, ഷബീര്‍ ഒതളൂര്‍, അതീഖുറഹ്മാന്, അനീസ് റഹ്മാന്, കരീം ഗ്രഫി തുടങ്ങിയവര്‍ വായനാനുഭവങ്ങള്‍ പങ്കു വച്ചു. അനൂപ് അലി സ്വാഗതം പറഞ്ഞു. ചരിത്രങ്ങള്‍ വളച്ചൊടിക്കപ്പെടുകയും അസത്യങ്ങള്‍ ചരിത്രങ്ങളെന്ന വ്യാജേനെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് ധാരാളം വായിക്കുകയും വായിച്ചറിഞ്ഞ സത്യങ്ങള്‍ മറ്റുള്ളവരിലേക്ക് പകരേണ്ടതുമുണ്ടെന്ന് യൂത്ത് ഫോറം ആക്ടിങ്ങ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ് സമാപന പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിലായി രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങള്‍ക്ക് പുറമെ നോവലുകളും കഥകളും ചര്‍ച്ച ചെയ്യപ്പെട്ടു.
യൂത്ത്ഫോറം ഹിലാല്‍ മേഖല മന്‍സൂറയിലെ ഐ.ഐ.എ ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ മേഖല പ്രസിഡണ്ട് ഷബീര്‍ ഒതളൂര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വളര്‍ന്നു വരുന്ന അനൈക്യത്തിന്റെ അപകടം യുവാക്കള്‍ തിരിച്ചറിയണം.സഹിഷ്ണുതയുടെ ഭൂമികയില്‍ നിന്ന് കൊണ്ട് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇന്ത്യയെ ലോകോത്തര ശക്തിയാക്കി വളര്‍ത്താന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം നല്കിയ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് സ്വാതന്ത്ര്യ ദിന സന്ദേശം, ദേശ ഭക്തി ഗാനം, ചരിത്ര ക്വിസ്, പസില്‍, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളില്‍ ഇന്റര്‍ യൂണിറ്റ് മത്സരങ്ങള്‍ അരങ്ങേറി. നജ്മ, മന്‍സൂറ യൂണിറ്റുകള്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അഹദ് ഹിലാല്‍ സമാപന പ്രസംഗം നടത്തി.
സ്വാതന്ത്ര്യ ദിനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി. അജാസ് മുഹമ്മദ് നേത്രുത്വം നല്കി.
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടന്ന അഘോഷ സന്ധ്യയില്‍ ടേബിള്‍ ടോക്ക്, ദേശ ഭക്തി ഗാനം, പ്രതിജ്ഞ പുതുക്കല്‍ തുടങ്ങിയവ അരങ്ങേറി. സന്ദീപ്, മുഹമ്മദ് സുഹൈല്‍, അലിക്കുഞ്ഞി, റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. അക്രമാസക്ത ദേശീയത അരങ്ങ് തകര്‍ക്കുമ്പോള്‍ ''നാനാത്വത്തില്‍ ഏകത്വം'' എന്നത് കേവലം ഇന്ത്യയുടെ ദേശീയ ഐക്യം പ്രകാശിപ്പിക്കുന്ന മുദ്രാവാക്യം മാത്രമല്ല, എല്ലാ വംശീയവും ജാതീയവും ആയ അതിര്‍വരമ്പുകളെ അപ്രത്യക്ഷം ആക്കുന്ന വലിയ ഒരു ജീവിത രീതി കൂടെ ആണെന്നും ഉള്‍ക്കൊള്ളലിന്റെയും പങ്കു വെക്കലിന്റെയും സംസ്കാരം ഉള്‍ക്കൊണ്ട് അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രങ്ങളെ ചെറുത്ത് തോല്പ്പ്പിക്കണമെന്ന് ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
Leave a Comment