വിപിന്‍ വധം: സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം

കോഴിക്കോട്: കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സാമുദായികാന്തരീക്ഷം അപകടപ്പെടാതിരിക്കാന്‍ സര്‍ക്കാറും സമൂഹവും ജാഗ്രതപാലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി പറഞ്ഞു. യഥാര്‍ഥ പ്രതികളെ പെട്ടെന്ന് പിടികൂടുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പോലിസിന് സാധിക്കണം. നിയമം കയ്യിലെടുക്കാനും സാഹചര്യം ദുരുപയോഗം ചെയ്യാനും ആരെയും അനുവദിക്കരുതെന്നും മുഹമ്മദലി പ്രസ്താവനയില്‍ പറഞ്ഞു.