മുത്തങ്ങ വെടിവെപ്പ് 13-ാം വാര്‍ഷികത്തില്‍ സോളിഡാരിറ്റിയുടെ റാലി

muthanga2

കല്‍പ്പറ്റ: ആദിവാസി ക്ഷേമത്തിനുള്ള നിയമങ്ങള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് കര്‍ണാടകയിലെ നാഷണല്‍ ആദിവാസി അലയന്‍സ് നേതാവ് റോയി ഡേവിഡ് കുറ്റപ്പെടുത്തി. മുത്തങ്ങ വെടിവെപ്പിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ച് സോളിഡാരിറ്റി ജില്ലാ സമിതി 'മുത്തങ്ങ ഭരണകൂട വെടിയൊച്ചകള്‍ അവസാനിക്കുന്നില്ല' എന്ന പേരില്‍ നടത്തിയ ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികള്‍ക്കുവേണ്ടി ആദിവാസികളല്ലാത്തവര്‍ ശബ്ദമുയര്‍ത്തുന്നത് പ്രശംസനീയമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ സമരങ്ങള്‍ ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. 2005 ഡിസംബര്‍ വരെ ആദിവാസികള്‍ എവിടെ താമസിച്ചുവോ അവിടെ അവര്‍ക്ക് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച വനാവകാശ നിയമം പോലും വ്യാപകമായി അട്ടിമറിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിളയോടി വേണുഗോപാല്‍(പ്ലാച്ചിമട സമരസമിതി), നീലാമ്പര മാരിയപ്പന്‍(ആദിവാസി സംരക്ഷണ സംഘം), ബാലന്‍ പൂതാടി(നാഷണല്‍ ആദിവാസി ഫെഡറേഷന്‍), ജോസഫ് ജോണ്‍(വെല്‍ഫെയര്‍ പാര്‍ട്ടി), ബിജു കാക്കത്തോട്, അഡ്വ. കെ.കെ. പ്രീത, ഷിഹാബ് പൂക്കോട്ടൂര്‍(സംസ്ഥാന സെക്രട്ടറി, ജമാഅത്തെ ഇസ്്‌ലാമി), സാദിഖ് ഉളിയില്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, സോളിഡാരിറ്റി), റഫീഖ് വെള്ളമുണ്ട (ജില്ലാ പ്രസിഡന്റ് എന്നിവര്‍ പങ്കെടുത്തു.