ഐ.ആര്‍.ഡബ്ല്യൂ റമദാന്‍ റിലീഫില്‍ പങ്കാളികളാവാം.

ഐ.ആർ.ഡബ്ല്യൂ കേരള, വരുന്ന റമദാന്‍ മാസത്തില്‍ 200 കുടുംബങ്ങള്‍ക്ക് നോമ്പുതുറക്കുന്നതിനും അത്താഴത്തിനുമുള്ള കിറ്റുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നു. 3000 രൂപയാണ് ഒരു കുടുംബത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഉദാരമതികളായ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമല്ലോ.
ജമാഅത്തെ ഇസ്ലാമി കേരള ഘടകം 1992 ല്‍ രൂപീകരിച്ച ഒരു എന്‍.ജി.ഒ ആണ് ഐ.ആര്‍.ഡബ്ല്യൂ അഥവാ ഐഡിയല്‍ റിലീഫ് വിങ് കേരള. കേരളത്തിനകത്തും പുറത്തും സംഭവിച്ചിട്ടുള്ള എല്ലാ ദുരന്തങ്ങളിലും ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാര്‍ സജീവമായിരുന്നു. ഐ.ആര്‍.ഡബ്ല്യൂ കേരളത്തില്‍ നടത്തി വരുന്ന വിവിധ സേവന പദ്ധതികളില്‍ ഒന്നാണ് നട്ടെല്ല് തകര്‍ന്ന് ശരീരം തളര്‍ന്നു പൂര്‍ണ്ണമായോ ഭാഗികമായോ കിടപ്പിലായ രോഗികളെയും അവരുടെ കുടുംബത്തിന്റെയും റീ ഹാബിലിറ്റേഷന്‍. ഭക്ഷണം, വസ്ത്രം, വാടകക്ക് താമസിക്കുന്നവരുടെ വാടക, കുട്ടികളുടെ വിദ്യാഭ്യാസം, സൗജന്യമായ ചികിത്സ എന്നിവ ഉദാരമതികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെ നല്‍കി വരുന്നു.
വിശദവിവരങ്ങള്‍ക്ക്...
സിദ്ധീഖ് കെ.പി
9895447272
ഷമീര്‍ വി.ഐ
8281747450
ഫെഡറല്‍ ബാങ്ക് SM Street Branch
Ideal Relief Wing Kerala
a/cNo. 13890100067171
IFSC: FDRL0001389