മീഡിയവണ്‍ ടിവി

മീഡിയവൺ സ്റ്റുഡിയോ

കോഴിക്കോട് ആസ്ഥാനമായി മലയാളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് ആന്റ് കള്‍ച്ചറല്‍ ടി.വി. ചാനലാണ് മീഡിയ വണ്‍. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചാനല്‍ മാധ്യമം കുടുംബത്തില്‍ നിന്നാണ്. കോഴിക്കോട് പ്രധാന സ്റ്റുഡിയോവും മറ്റു പ്രധാന നഗരങ്ങളില്‍ അനുബന്ധ സ്റ്റുഡിയോകളും പ്രവര്‍ത്തിക്കുന്നു. 2013 ഫെബ്രുവരി 10 ന് ചാനല്‍ പ്രവര്‍ത്തനമാരംഭിച്ചു. നേര്, നന്മ എന്നതാണ് ചാനലിന്റെ മുദ്രാവാക്യം. നേരായ വാര്‍ത്തകളും നന്മയും മൂല്യവുമുളള വിനോദ പരിപാടികളുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. 2015 ഏപ്രില്‍ 24 ന് പ്രവാസി മലയാളികള്‍ക്ക് വേണ്ടി ഗള്‍ഫ് നാട്ടില്‍ നിന്നും പ്രക്ഷേപണം ആരംഭിക്കുന്ന മീഡിയാവണില്‍ നിന്നുള്ള രണ്ടാമത്തെ ചാനലാണ് മീഡിയാവണ്‍ ഗള്‍ഫ് .

 

 

 

ONLINE LINKS
Website http://mediaonetv.in/
FaceBook http://www.facebook.com/MediaoneTV
Wikipedia https://ml.wikipedia.org/wiki/Mediaone_TV
YouTube Live https://www.youtube.com/watch?v=9OZIHOBae8w