സോളിഡാരിറ്റി (ബാംഗ്ലൂർ) സ്പോർട്സ് മീറ്റ് 2016 ന് ആവേശകരമായ പര്യവസാനം.

വാശിയും ആവേശവും അവസാന നിമിഷം വരെ കളം നിറഞ്ഞു നിന്ന സോളിഡാരിറ്റി സ്പോർട്സ് മീറ്റ്‌ പര്യവസാനിച്ചു. നിരന്തരമായ പ്രയത്നവും അർപ്പണ ബോധവുമാണ്  ലക്ഷ്യത്തിലേക്ക് എത്താനുള്ള മികച്ച വഴികളെന്ന് 2012 ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്തത്തിൽ 10 ആം സ്ഥാനം കരസ്ഥമാക്കിയ ഒളിമ്പ്യൻ ഇർഫാൻ സമാപന സെഷനിൽ പറഞ്ഞു. നടത്തത്തിൽ ദേശീയ റെക്കോർഡ് ഉടമയും, നാഷണൽ യൂണിവേഴ്സിറ്റി ചാമ്പ്യനുമായ റബാസ് മോസാഹിയും തൻറെ അനുഭവങ്ങൾ പങ്ക് വെച്ചു. ജമാഅത്തെ ഇസ്ലാമി ബാങ്കളൂർ മേഖലാ പ്രസിഡന്റ് നിയാസ് കെ സുബൈർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ, സോളിഡാരിറ്റി ബാങ്കളൂർ ഘടകം പ്രസിഡണ്ട്‌ നിഖിൽ ഇക്ബാൽ സ്വാഗതവും, ശാഹിർ ചേന്നമങ്ങലൂർ നന്ദിയും പ്രകാശിപ്പിച്ചു.

നാല് സോണുകളായി നടന്ന വാശിയേരിയ പോരാട്ടത്തിൽ ഫുഡ്  ബോളിൽ, ഈസ്റ്റ്‌ സോൺ ഒന്നാമതും, നോർത്ത് സോൺ, സൌത്ത് സോൺ എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ക്രികറ്റിൽ നോർത്ത് സോൺ ഒന്നാം സ്ഥാനവും, ഈസ്റ്റ് വെസ്റ്റ്‌ സോണുകൾ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഫുട്ബോളിൽ മികച്ച ഗോൾ കീപ്പറായി പ്രസാദിനെയും, ബെസ്റ്റ് പ്ലെയറായി നജാദിനേയും (4 ഗോൾ) തിരഞ്ഞെടുത്തു. ക്രികറ്റിൽ ടോപ്‌ സ്കോറർ അവാർഡ് സുജീഷിനും (40 നോട്ട് ഔട്ട്), മാൻ ഓഫ് ദ സീരീസ് അവാർഡ് ശിനാദിനും (35 റൺസ്, 4 വിക്കറ്റ്) സമ്മാനിച്ചു. മീറ്റിൽ ഫുട്ബോൾ റഫറിയായി സേവനമനുഷ്ട്ടിച്ച ബിജുവിന് സമ്മേളനത്തിൽ ഉപഹാരം നല്കി ആദരിച്ചു. വിജയികൾക്ക് അതിഥികളായ ഒളിമ്പ്യൻ ഇർഫാനും റബാസ് മോസാഹിയും സമ്മാനങ്ങൾ കൈമാറി.

സ്പോർട്സ് മീറ്റ്‌ കൺവീനർ ഇംദാദ് കൊട്ടപ്പറമ്പൻ, അസിസ്റ്റന്റ് കൺവീനർ സലാഹുദ്ധീൻ, നവാസ് ബെലന്തൂർ, സോണൽ ക്യാപ്റ്റന്മാരായ ഇസ്മയിൽ, ജസീം, റഹീം, ജാഫർ എന്നിവർ സ്പോർട്സ് മീറ്റിനു നേത്രുത്വം നല്കി.