ശിഹാബ് പൂക്കോട്ടൂര്‍

സംഘാടകന്‍. പ്രഭാഷകന്‍. പത്രാധിപര്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന പബ്ലിക് റിലേഷന്‍ സെക്രട്ടറിയും കൂടിയാലോചനാ സമിതിയംഗവുമാണ്. ബോധനം ത്രൈമാസിക എഡിറ്റര്‍, കേരള മുസ്ലിം ഹിസ്റ്ററി ഫൗണ്ടേഷന്‍ കോഡിനേറ്റര്‍, ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ്, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാനസമിതിയംഗം എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. 2011 -2012 കാലയളവില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗം, എസ്.ഐ.ഒ കേരള സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിച്ചിട്ടുണ്ട്.

1983 ഏപ്രില്‍ 25 ന് മോഴിക്കല്‍ മൂസയുടെയും പനങ്ങാടന്‍ കുഞ്ഞിപ്പാത്തുവിന്റെയും മകനായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ജനിച്ചു. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തുപുരത്ത് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദ്രാബാദ്, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, ചെന്നൈ എന്നിവിടങ്ങളില്‍ തുടര്‍ പഠനം നിര്‍വ്വഹിച്ചു. 2011 ല്‍ ജമാഅത്തെ ഇസ്ലാമി അംഗമായി. ഭാര്യ താഹിറ കെ.പി. മക്കള്‍: ലിഷാന്‍, ലിന്‍ഷ.

 

                                                    

Related Titles