ടി. മുഹമ്മദ് വേളം

സംസ്ഥാന കൗൺസിൽ അംഗം

സോഷ്യല്‍ ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം. വെല്‍ഫെയര്‍ പാര്‍ട്ടി സ്‌റ്റേറ്റ് കമ്മിറ്റി മെമ്പറാണ്. 2014-2015 കാലയളവില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റായിരുന്നു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സമിതിയംഗമായിട്ടുണ്ട്. ജനപക്ഷം മാസികയുടെ മുഖ്യപത്രാധിപരാണ്.ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്, പ്രബോധനം എന്നിവിയില്‍ പത്രാധിപ സമിതിയംഗമാണ്.  മൂന്ന് പുസ്‌കങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ വേളത്ത് 1975 സെപ്തംബര്‍ 2 ന് ജനനം. പിതാവ് ഇബ്രാഹിം. മാതാവ്. മര്‍യം. വിദ്യാഭ്യാസം: ബി.എ, ബി.എഡ്. ഭാര്യ: താഹിറ, മക്കള്‍: മര്‍യം, നാസിഹ, ആമിന മിന്നത്ത്, കവിത തബസ്സും.

Related Titles