പരിസ്ഥിതി ദിന ക്വിസ് മത്സരം

കൊണ്ടോട്ടി:  എ.ഐ.സി ട്രസ്റ്റ് മര്‍കസിന് കീഴിലുള്ള 'ദി അക്കാദമി' സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസസും ഫ്രണ്ട്‌സ് ഓഫ് നേച്ചറും സംയുക്തമായി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.  
അമിത് ടോം ജോസ് (പി.കെ.എം.എം. എച്.എസ്.എസ് എടരിക്കോട്) ഒന്നാം സ്ഥാനവും  റംസീല്‍ ഗൈസ് (സി.എച്.എം.എച്.എസ്.എസ് പൂക്കൊളത്തൂര്‍) രണ്ടാം സ്ഥാനവും ബി.ലക്ഷ്മി (എച്.എം.വൈ.എച്.എസ്.എസ് മഞ്ചേരി), കെ. അഭിശ്രീ (ജി.വി.എച്.എസ്.എസ് കൊണ്ടോട്ടി) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.  റഷീദ് ഓടക്കല്‍ മത്സരം നിയന്ത്രിച്ചു.
ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ പ്രൊജക്റ്റ് കോ ഓര്‍ഡി നേറ്റര്‍ പി. കബീറലി മത്സരം ഉദ്ഘാടനം ചെയ്തു.  സി.സി.ജി എക്‌സിക്യൂറ്റീവ്  അംഗം മെഹര്‍ മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. എ.കെ. ഇയാസ്, പി.പി സാജിദ് റഹ്മാന്‍, സി.പി ജംഷീര്‍ അഹമദ്, ആദില്‍ ഹരിത എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രം:
'ദി അക്കാദമി' സെന്റര്‍ ഫോര്‍ സിവില്‍ സര്‍വീസസും ഫ്രണ്ട്‌സ് ഓഫ് നേച്ചറും സംയുക്തമായി ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പരിസ്ഥിതി ദിന ക്വിസ് മത്സരം ഫ്രണ്ട്‌സ് ഓഫ് നേച്ചര്‍ പ്രൊജക്റ്റ് കോ ഓര്‍ഡി നേറ്റര്‍ പി. കബീറലി ഉല്‍ഘാടനം ചെയ്യുന്നു.