മജ്‌ലിസ് പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.

മജ്‌ലിസ് എജുക്കേഷന്‍ ബോര്‍ഡിനു കീഴിലെ കോളേജുകളില്‍ നടത്തിയ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് പൊതു പരീക്ഷാഫലം പ്രഖ്യാപിച്ചു. 94 ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ വിജയിച്ചു. ഫറോക്ക് ഇര്‍ശാദിയ്യ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ്യാ കോളേജ്, കൊല്ലം ഇസ്ലാമിയ്യാ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ്യ കോളേജ്, ഏറിയാട് വിമന്‍സ് ഇസ്ലാമിയ്യ കോളേജ്, പിണങ്ങോട് ഐഡിയല്‍ കോളേജ് എന്നീ സ്ഥാപനങ്ങള്‍ നൂറ് ശതമാനം വിജയം നേടി. വിജയികളെ ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസവകുപ്പ് ചെയര്‍മാന്‍ ഡോ. കുട്ടില്‍ മുഹമ്മദലി അഭിനന്ദിച്ചു.