കോഴിക്കോട് ജില്ല ഇഫ്താര്‍ സംഗമം


കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് കെ.പി. രാമനുണ്ണി, ഡോ. ആര്‍സൂ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേ ഷ് ബാബു, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍, സി.പി.ഐ ജില്ലാ സെക ട്ടറി ടി.വി. ബാലന്‍ തുടങ്ങിയവ ര്‍ സംസാരിച്ചു. എസ്. കമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി സതീശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, സുപ്രഭാതം ദിനപത്രം എക്‌സി. എഡിറ്റര്‍ എ. സജീവന്‍, പി. സിക്കന്തര്‍, പി. രാജേഷ് എന്നി വര്‍ പങ്കെടുത്തു.