തിരുവനന്തപുരം തുറന്ന ജയിലില്‍ ഇഫ്ത്വാര്‍ വിരുന്ന് 

പാളയം ഇസ്ലാമിക് സെന്റർ ഡയറക്ടർ ശഹീർ മൗലവി സംസാരിക്കുന്നു

വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗിയതയേയും ജാതീയതയേയും ഭീകരവാദത്തെയും മാനവികതകൊണ്ടും സാഹോദര്യം കൊണ്ടും ചെറുത്തു തോല്‍പ്പിക്കാന്‍ വ്രതാനുഷ്ഠാനം നിമിത്തമാകണം. അസഹിഷ്ണുത നാം കെട്ടിപ്പടുത്ത ഐക്യഭാരതത്തിന്റെ ഉല്‍ഗ്രഥനത്തിനു ഭീഷണിയാണ്. ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനമായി ദൈവം ഇറക്കിയ പരിശുദ്ധ ഖുര്‍ആന്‍ റംസാന്‍ മാസത്തിലായതുകൊണ്ടാണ് ഈ മാസത്തില്‍ വ്രതം അനുഷ്ഠിക്കാന്‍ ദൈവം കല്‍പിച്ചത്. ഖുര്‍ആന്‍ ജനങ്ങള്‍ക്കുള്ളതായതുകൊണ്ട് ഖുര്‍ആന്റെ വാഹകരും ജാതിമതഭേദമന്യേ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാകണമെന്ന് പാളയം ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ എച്ച്.ഷഹീര്‍ മൗലവി പറഞ്ഞു. നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ റംസാന്‍ ഇഫ്താര്‍ സംഗമം ഉല്‍ഘാടനാം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയില്‍ ഐ.ജി. ശ്രീ.എച്ച്.ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ശാന്തിയും സമാധാനവുമാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. ലോകത്തുനടക്കുന്ന  ഭീകരവാദത്തെ മതവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത് ശരിയല്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ
അന്നപാനീയങ്ങള്‍ ഒഴിവാക്കി ത്യാഗനിര്‍ഭരമായ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികളെ
എല്ലാതരം തിന്മകളില്‍ നിന്നും സ്ഫുടം ചെയ്ത് എടുക്കുകയാണെന്നും അധ്യക്ഷ ഭാഷണത്തില്‍ ഐജി പറഞ്ഞു. തുറന്നജയിലിലെ അന്തേവാസികളും ഉദ്യോഗസ്ഥരുമുള്‍പ്പടെ മുന്നൂറ്റിഅമ്പത് പേര്‍ ഇഫ്ത്വാര്‍ വിരുന്നില്‍ പങ്കെടുത്തു. 
അശ്കര്‍ കബീര്‍ ഇഫ്ത്വാര്‍ സന്ദേശം നല്‍കി. എ.അന്‍സാരി, എം.മെഹബൂബ്, എ. എസ് നൂറുദ്ദീന്‍, ഡോ. എസ്. സുലൈമാന്‍, എ.എം ത്വയ്യൂബ്, എം.എച്ച് ശരീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന സംഗമത്തില്‍ ജയില്‍ ഡി .ഐ.ജി ബി.പ്രദീപ് സ്വാഗതവും ജയില്‍ സൂപ്രണ്ട് സാം തങ്കയ്യന്‍ നന്ദിയും പറഞ്ഞു.