സൗഹൃദത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ഇഫ്താർ സംഗമം

ഓർത്ത ഡോക്സ് സഭ മെത്രാപ്പോലീത്ത ഗ്രബിയൽ മാർ ഗ്രിഗോറിയോസ് സംസാരിക്കുന്നു

തിരുവനന്തപുരം. സൗഹൃദത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം. കക്ഷിരാഷ്ട്രീയങ്ങള്‍ മറന്ന സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ സ്‌നേഹവര്‍ത്തമാനങ്ങളുമായി ഒത്തുകൂടി. നന്മയുടെയും സ്‌നേഹത്തിന്റെ പരസ്പരധാരണകളുടെയും വേദികളാണ് ഇഫ്താര്‍ സംഗമങ്ങളെന്ന ചടങ്ങില്‍ സന്ദേശം നല്‍കിയ പാളയം ഇമാം മൗലവി.വി.പി. സുഹൈബ് പറഞ്ഞു. സ്വയം ശുദ്ധീകരണത്തിലൂടെ സമൂഹത്തിന്റെ നവീകരണവും നല്ല മനുഷ്യരാകാനുള്ള പരിവര്‍ത്തന വുമാണ് നോമ്പനുഷ്ഠാനം കൊ ണ്ടുണ്ടാകേണ്ടതെന്നും അദ്ദേഹം
ഓര്‍മിപ്പിച്ചു. എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ്. ശിവകുമാര്‍, എം. വിന്‍സെന്റ്, ഐ.ബി. സ തീഷ്, അഡ്വ. വി. ജോയി, ഓര്‍ത്ത ഡോക്‌സ് സഭ മെത്രാപ്പോലീത്ത ഗ്രബിയല്‍ മാര്‍ ഗ്രിഗോറിയോ സ്, സാമൂഹികനീതി വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, ഫാ. ജോര്‍ജ് ഗോമസ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ ച്ച്. ഷഹീര്‍ മൗലവി, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്‍, വ്യവസായ പ്രമുഖനും തിരുവനന്തപുരം മുസ്ലിം അസോ സിയേഷന്‍ പ്രസിഡന്റുമായ ഇ.എം. നജീബ്, പത്രപ്രവര്‍ത്തകയൂനിയന്‍ ജില്ലാ പ്രസിഡന്റ് സി. റഹിം, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ആര്‍. സതീഷ്‌കുമാര്‍, കെ.ശ്രീകുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ ടി. മുഹമ്മദ് വേളം, കെ.എ. ഷെഫീഖ്, പ്രിയാസുനില്‍, ശ്രീജ നെയ്യാറ്റിന്‍കര, പി. ആര്‍.ഡിമുന്‍ ഡയറക്ടര്‍ ഫിറോസ്, ആര്‍.ഡി.ഒ മുസ്തഫ, ബൈജു കൃഷ്ണന്‍, സുരേഷ്‌കുമാര്‍, ഡോ. അബ്ദുസ്സമദ്, തമ്പാനുര്‍ ഇമാം മുഹമ്മദ് ബലിയാ  റഷാദി, വിഴിഞ്ഞം സഹീദ് മൗലവി, സഫീര്‍ഖാന്‍ മന്നാനി, ജമാ അത്തെ ഇസ്ലാമി ജില്ലാ സെകട്ടറി എ. അന്‍സാരി, നേതാക്കളാ യ എന്‍.എം. അന്‍സാരി, എ.എ സ്. നൂറുദ്ദീന്‍, സൗത് സോണ്‍ സെക്രട്ടറി എം. മെഹബൂബ്, ജ മാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കളായ ജെ.കെ. ഹസീന, ജൂനൈദ് തുടങ്ങിയവര്‍ പങ്കെടുത്തു.