ശാന്തപുരം ഹജ്ജ് ക്യാമ്പ്  ജൂലൈ 18ന്

ശാന്തപുരം: ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കായി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ഹജ്ജ് ക്യാമ്പ് ജൂലൈ 18 തിങ്കളാഴ്ച ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ മെയ്ന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, ഹൈദരലി ശാന്തപുരം, ജില്ലാ പ്രസിഡണ്ട് എം.സി നസീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും ക്യാമ്പില്‍ അവസരമുണ്ടാകും.  ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി സി.എച്ച്. ബഷീര്‍ അറിയിച്ചു. 9847084483, 0483-2735127, 2735126.