പെരുന്നാൾ നമസ്കാരം: മന്ത്രിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി

കണ്ണൂര്‍: പെരുന്നാള്‍ നമസ്‌കാര നിരയില്‍ അണിനിന്നും ആശ്ലേഷങ്ങളിലും ഹസ്തദാന ങ്ങളിലും വിശ്വാസികളോടൊപ്പം ഇഴുകിച്ചേര്‍ന്നും പോര്‍ട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൗതുക ബിന്ദുവായി.കണ്ണൂര്‍ താവക്കര യൂനിറ്റി സെന്ററില്‍ ഒരുക്കിയ പെരുന്നാള്‍ നമസ് കാരത്തിലാണ് മന്ത്രിയുടെ സാന്നിധ്യം മാനവിക സന്ദേശത്തിന്റെ അപൂര്‍വമായ സംഗമ മായത്. യൂനിറ്റി സെന്ററുമായി ബന്ധപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യസൗഹൃദകൂട്ടായ്മകളിലും സഹകരിക്കുന്ന നിരവധി പേര്‍ മന്ത്രിക്കപുറമെ ഗാന്ധിയനായ ടി.പി.ആര്‍.നാഥിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രാര്‍ഥനാ ഹാളില്‍ മന്ത്രിക്കും അന്യമതവിഭാഗങ്ങള്‍ക്കും പ്രത്യേകം വേദി ഒരുക്കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. നമസ്‌കാര സമയം മന്ത്രി വിശ്വാസികളോടൊപ്പം നിരയില്‍ എഴുന്നേറ്റ നിന്നു. രണ്ടായിരത്തോളം പേര്‍ യൂനിറ്റിയിലെ പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്‌കാരത്തിന് ശേഷം മുന്തി സാധാരണക്കാരനെപ്പോലെ കുട്ടി കള്‍ക്കും വിശ്വാസികള്‍ക്കുമൊപ്പം ഹസ്താനം ചെയ്തതും സെല്‍ഫിയിലും സ്‌നേഹത്തിലും സഹകരിച്ചും ഒരു മണിക്കൂറിലേറെ ചിലവഴിച്ചു. മന്ത്രിയുടെ ലഘുപ്രഭാഷണവും ഉണ്ടായിരുന്നു. മാനവിക ഐക്യവും സമസ്യഷ്ടി സ്‌നേഹവും സമര്‍പ്പണവും ആവാഹിച്ച വിശുദ്ധ റമദാനിന്റെ ചൈതന്യം ഇനിയുള്ള ദിവസങ്ങളിലും ഇടപഴകലിലും പിന്തുടരണമെന്ന് മന്ത്രി ഉണര്‍ത്തി. മതബോധമാണ് മനുഷ്യനെ കറകഴുകി സംസ്‌കരിക്കുന്നത്. റമദാനില്‍ സാധിതമായതും അത്തരമൊരു ആത്മീയ ശുദ്ധീകരണമാണ്. ഗാന്ധിജിയുടെ കര്‍മങ്ങളും അണികളോടുള്ള ആഹ്വാനങ്ങളും മതബോധം മുറുകെ പിടിക്കുന്നതിന്റെ പ്രാധാന്യം ഊന്നുന്നതായിരുന്നു. സമൂഹവുമായുള്ള ബന്ധവും സൗഹൃദവുമാണ് ദൈവബോധത്തിന്റെ സാംസ്‌ക്കാരികമായ പ്രസരണമെന്ന് ഓര്‍മിപ്പിച്ച മന്ത്രി പാളയം പള്ളിയിലും ഒരിക്കല്‍ താനിതപോലെ സന്ദര്‍ശിച്ചിരുന്നുവെന്ന് അനുസ്മരിച്ചു. വിശ്വാസികളോടൊപ്പം ഇടപഴകുമ്പോള്‍ അവരെ വേര്‍പിരിയാന്‍ കഴിയില്ല. ഈ സദസ്സില്‍ നിന്ന യാത്രചോദിക്കാന്‍ പോലും തനിക്ക് മനസ്സ് വരുന്നില്ലെന്നും മന്ത്രി പറഞ്ഞു. യൂനിറ്റി സെന്റര്‍ സാരഥികളായ സി.പി.ഹാരിസ്, യു.പി.സിദ്ദീഖ് മാസ്റ്റര്‍,കെ.പി.അബ്ദുല്‍ അസീസ്, കെ.എം.മഖ്ബൂല്‍, സി.കെ.അബ്ദുല്‍ജബ്ബാര്‍, കെ.മുഹമ്മദ്ഹനീഫ, എം.കെ.അ ബുബക്കര്‍, ഡോ.പി.സലീം, വി.കെ.ഖാലിദ്, കെ.എല്‍.ഖാലിദ് തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രി യെയും മറ്റും സ്വീകരിച്ചു. റമദാനില്‍ നടന്ന ഖുര്‍ആന്‍ ക്വിസ് മല്‍സരത്തിലെ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഗള്‍ഫമാധ്യമം ചീഫ് എഡിറ്റര്‍ ഹംസഅബ്ബാസ്, മുന്‍ എം.എല്‍.എ.എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ വിതരണം ചെയ്തു.