മ്യാൻമാർ സംഘത്തെ സന്ദർശിച്ചു

മ്യാൻമാറിൽ നിന്നും വംശീയ ഉൻമൂലന കലാപത്തിന്റെ ഇരകളായി അഭയാർഥികളാക്കപ്പെട്ട് വിവിധ രാജ്യങ്ങളിൽ കഴിഞ്ഞുകൂടുന്ന റോഹിങ്ക്യൻ വംശജരുടെ സ്ഥിതി ദയനീയമാണെന്ന് . പിറന്ന നാട്ടിൽ അന്തസ്സോടെ ജീവിച്ചിരുന്ന ജനലക്ഷങ്ങളാണ് ജീവൻ രക്ഷതേടി തെരുവിലേക്കെറിയപ്പെട്ടത്. കേരളത്തിൽ വയനാട് ജില്ലയിൽ കൽപറ്റക്കടുത്ത് കഴിഞ്ഞ 10 മാസമായി താമസിക്കുന്ന റോഹിങ്ക്യൻ അഭയാർഥികളെ ഇന്നലെ പീപ്പിൾസ് ഫൗണ്ടേഷന്റെ ജില്ലാ ഭാരവാഹികൾക്കൊപ്പം സന്ദർശിച്ചു. അഭയാർഥികളെന്ന നിലയിൽ നാട്ടുകാരും സംഘടനകളും സ്ഥാപനങ്ങളും നല്ല പരിഗണനയാണ് അവർക്ക് നൽകുന്നത്. പിറന്ന മണ്ണിലേക്ക് എന്നാണ് തിരിച്ചു ചെല്ലാനാവുക എന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ല. അന്യനാട്ടിൽ സുരക്ഷിതമായി കഴിയുമ്പോഴും സ്ഥായിയായി ഒന്നും ആഗ്രഹിക്കാതെ പിറന്ന നാട് സ്വപ്നം കാണുന്ന അവർക്ക് വേണ്ടി നമുക്ക് പലതും നിർവഹിക്കാനുണ്ട്.