മാധ്യമം ദിനപത്രം

മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു ദിനപ്പത്രമാണ് മാധ്യമം. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. വായനക്കാരുടെ എണ്ണത്തിൽ കേരളത്തിൽ നാലാം സ്ഥാനമുള്ളതും ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തപ്പെട്ടതുമായ പത്രമാണ് മാധ്യമം. കാലഘട്ടത്തിന്റെ ആവശ്യവും ജനതയുടെ സ്വപ്നവുമായി 'മാധ്യമം' 1987 ജൂണ്‍ 1ന് കോഴിക്കോട് വെള്ളിമാട്കുന്നില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ പ്രകാശനം തെയ്തു. പ്രതിസന്ധികളും ഭീഷണികളും അതിജീവിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി മൂല്യാധിഷഠിത പത്രപ്രവര്‍ത്തനത്തിന്റെ ധീരപരീക്ഷണമായ 'മാധ്യമം' പു റത്തിറങ്ങികൊണ്ടിരിക്കുന്നു.

കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ബെംഗളൂരു എന്നീ 8 ഇന്ത്യൻ എഡിഷനുകളും ബഹറൈൻ, ദുബായ്, ഖത്തർ, കുവൈത്ത്, ജിദ്ദ, റിയാദ്, ദമ്മാം, അബഹ,ഒമാൻ എന്നീ 9 ഗൾഫ് എഡിഷനുകളുമായി പത്രം പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. 1987 ജൂൺ ഒന്നിന്‌ കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിൽ നിന്നും പി.കെ. ബാലകൃഷ്ണൻ‌ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു ഒ. അബ്ദുറഹ്‌മാനാണ് ഇപ്പോഴത്തെ പത്രാധിപർ. ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം കൽപ്പിക്കുന്നു. മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളെ പോലും തിരുത്തുന്ന സമ്മർദ്ദ ശക്തിയായി മാധ്യമത്തിന് മാറാൻ സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. മാധ്യമരംഗത്തെ ഈ മുന്നേറ്റം ദേശീയ തലത്തിൽ തന്നെ മാതൃകയാണെന്ന് നിരീക്ഷിക്കുന്നു.


സന്ദര്‍ശിക്കുക..

ONLINE LINKS
Website www.madhyamam.com
FaceBook https://www.facebook.com/Madhyamam
Wikipedia https://ml.wikipedia.org/wiki/Madhyamam
E-Mail ID  info@madhyamam.in