ബൈത്തുസ്സകാത്ത് കേരള തൊഴില്‍ പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷാ വിതരണം

കോഴിക്കോട്: ബൈത്തുസ്സകാത്ത് കേരളയുടെ ഈ വര്‍ഷത്തെ തൊഴില്‍ പദ്ധതികളുടെ രണ്ടാംഘട്ട വിതരണം ഉത്ഘാടനം കോഴിക്കോട് ഹിറ സെന്‍റെറില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്‌ നിര്‍വഹിച്ചു. അഞ്ചു വ്യക്തികള്‍ക്ക് തൊഴില്‍ ആവശ്യാര്‍ത്ഥം അനുവദിച്ച ഓട്ടോറിക്ഷയുടെ വിതരണമാണ് നടന്നത്. ജമാഅത്തെ ഇസ്‌ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ്‌ കാരകുന്ന്, പീപ്പിള്‍സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി സെക്രെട്ടറി ടി.കെ ഹുസൈന്‍, മീഡിയ സി.ഇ.ഒ എം.എ മജീദ്‌ എന്നിവര്‍ വിതരണം നിര്‍വഹിച്ചു. പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഡയറക്ടര്‍ പി.സി ബഷീര്‍, സെക്രെട്ടറി സി.പി ഹബീബ് റഹ്മാന്‍, കോഡിനേറ്റര്‍ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 115 വ്യക്തികള്‍ക്ക് ബൈത്തുസ്സകാത്ത് കേരള സ്വയം തൊഴില്‍ പദ്ധതിയിലൂടെ ഓട്ടോറിക്ഷ നല്‍കിയിട്ടുണ്ട്.

--