സവര്‍ണ ഫാഷിസത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്

കോഴിക്കോട്: ജാതിയും മതവുമുള്‍പ്പടെ വ്യത്യസ്ഥ തലങ്ങളില്‍ നിന്നു കൊണ്ട് വിള്ളലുകള്‍ സൃഷ്ടിച്ച് നിരവധി ജനവിഭാഗങ്ങളെ കൊന്നൊടുക്കുന്ന രാജ്യത്തെ സവര്‍ണ ഫാസിസ്റ്റ് ചെയ്തികള്‍ക്കെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശബീര്‍ കൊടുവള്ളി പറഞ്ഞു. ഗുജറാത്തിലെ ദളിത് മുന്നേറ്റങ്ങളുള്‍പ്പെടെ ഉയര്‍ന്നു വരുന്ന പുതിയ ഫാസിസ്റ്റ് വിരുദ്ധ ചേരിയോട് ഐക്യപ്പെടാനും ഇത്തരം പ്രതിഷേധങ്ങളുടെ നേതൃപരമായ പങ്കുവഹിക്കാനും വിദ്യാര്‍ത്ഥി സമൂഹം ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. 'ഉന്മാദ ദേശീയതയെയല്ല, പൗരസ്വാതന്ത്ര്യത്തെ ആഘോഷിക്കുക' എന്ന കാമ്പയിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്ന കാമ്പസ് സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം മണാശ്ശേരി എം.എ.എം.ഒ കോളേജില്‍ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍, കാമ്പസ് സെക്രട്ടറി മുനീബ് പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. മുബശ്ശിര്‍ സ്വാഗതവും അഷ്ഫാഖ് നന്ദിയും പറഞ്ഞു.