സഹോദരന്‍ അയ്യപ്പന്‍ സാഹോദര്യ സംരക്ഷണ പോരാട്ടത്തിലെ പ്രചോദകന്‍

സഹോദരന്‍ അയ്യപ്പന്റെ ജന്മദേശത്ത് വെച്ച് അദ്ദേഹത്തിന്റെ മുഖ്യകര്‍മ്മക്ഷേത്രത്തില്‍ വെച്ചാണ് ഈ സാഹോദര്യസംഗമം നടക്കുത്. സഹേദരന്‍ എ് സ്വയം സ്വീകരിച്ച ഒരു നാമമാണ്. സഹോദരന്‍ എ ഒരു പത്രം നടത്തി എന്നു മാത്രമല്ല സഹോദര സംഘം എ ഒരു സംഘടനയും അദ്ദേഹത്തിന്റെ ആശയ പ്രചാരണത്തിന് വേണ്ടി സൃഷ്ടിക്കുകയും ദീര്‍ഘകാലം അത് പ്രവര്‍ത്തിക്കുകയും ചെയ്തു. കേവലമായ ആശയ പ്രചാരണ പ്രവര്‍ത്തനം മാത്രമായിരുന്നില്ല സാഹോദര്യത്തിന് വിഘ്‌നം സൃഷ്ടിക്കുന്ന വിഷയങ്ങള്‍ എന്താണെന്ന് കണ്ടു കൊണ്ട് അതിനെ നീക്കം ചെയ്യുവാനാവശ്യമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളോടും നമുക്കെല്ലാവര്‍ക്കും യോജിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ ജാതീയമായിട്ടുള്ള ഘടകങ്ങളെയും സാമുദായികമായിട്ടുള്ള സ്പര്‍ധകളെയും അകറ്റണം എന്ന് വിചാരിച്ചു കൊണ്ട് ജീവിതാവസാനം വരെ പണിയെടുത്തിട്ടുള്ള ഒരു വ്യക്തിത്വത്തിന്റെ കര്‍മ്മക്ഷേത്രത്തില്‍ വെച്ചു കൊണ്ട് തന്നെ സാഹോദര്യസമ്മേളനം നടക്കുന്നുവെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. 

സസോഹദരന്‍ അയ്യപ്പന്‍ ഏതൊരു ആശയമാണോ തിരിച്ചറിഞ്ഞിട്ടുള്ളത് ആ ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടി അദ്ദേഹം കഠിനമായി യത്‌നിച്ചു. ഇവിയെടുള്ള ചന്തകളിലും ഉത്സവങ്ങളിലും അദ്ദേഹം വീഞ്ഞപ്പെട്ടിയുടെ മുകളില്‍ കയറിനിന്ന്് സംസാരിച്ചു എന്നദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാം. വലിയ സാമ്പത്തിക പ്രയാസങ്ങള്‍ സഹിച്ചു കൊണ്ട് പത്രം നടത്തി. ഒരു സംഘം രൂപീകരിച്ചതിനു പിന്നിലും അദ്ദേഹം കഠിനമായ പ്രയാസങ്ങള്‍ സഹിച്ചു. മാത്രമല്ല, നൂറു കൊല്ലം മുമ്പ് മിശ്രഭോജനം നടത്തുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് പല തരത്തിലുള്ള എതിര്‍പ്പുകളുണ്ടായി, പുലയനയ്യപ്പന്‍ എന്നാണ് പിന്നീടദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത് എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.  രാജ്യത്തിനാവശ്യമുള്ള, ആവശ്യമുണ്ടെന്ന് നമുക്ക് ബോധ്യപ്പെടുന്ന ഒരു കാര്യം കിട്ടാവുന്ന എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചു കൊണ്ട് ജനങ്ങളോട് വിളിച്ചു പറയാന്‍ നമുക്ക് ബാധ്യതയുണ്ട് എന്ന കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഞാന്‍ അദ്ദേഹത്തെ ഉദ്ധരിച്ചത്. 

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായ ഒരു സംസ്ഥാനമാണ്. ചില സന്ദര്‍ഭങ്ങളിലെല്ലാം സാമുദായികവും വര്‍ഗ്ഗീയവുമായ ധ്രുവീകരണങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ജാതീയമായിട്ടുള്ള ഉച്ഛനീചത്വങ്ങള്‍ അതീവമായ ഗുരുതരാവസ്ഥയില്‍ കേരളത്തില്‍ നിലനിന്നിട്ടുണ്ട്. പക്ഷെ, പല തലങ്ങളിലുമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ചിലപ്പോഴൊക്കെ രംഗത്ത് വന്നിട്ടുള്ള വര്‍ഗ്ഗീയ പ്രവണതകളെ പിഴുതെറിയുവാനും സാധിച്ചിട്ടുണ്ട് എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയണം. മലബാര്‍ കലാപം മലബാറിലും കേരളത്തില്‍ പൊതുവിലും ഒരു ചെറിയ അളവില്‍ ഹിന്ദു മുസ്ലിം അകല്‍ച്ചക്ക് കാരണമായിട്ടുണ്ടായിരുന്നു. പക്ഷെ അതിന് ശേഷം നിലവില്‍ വന്ന ദേശീയ പ്രസ്ഥാനം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആഗ്രഹം ആ സ്വാതന്ത്ര്യ പോരാട്ടത്തെ സാമുദായിക സൗഹാര്‍ദ്ധവുമായി ചാലിച്ചു കൊണ്ട് അവതരിപ്പിക്കുവാനുള്ള രാഷ്ട്രനേതാക്കന്മാരുടെ കൗതുകവും കൗശലവും യഥാര്‍ഥത്തിന്റെ അതിന്റെ അടയാളങ്ങളെ പോലും പിന്നീട് മായ്ച്ചു കളയാന്‍ സഹായകമായി എന്നു നമ്മള്‍ മനസ്സിലാക്കണം. 

ശ്രീനാരായണ ഗുരുവും അതു പോലുള്ള പരിഷ്‌കര്‍ത്താക്കളും നടത്തിയിട്ടുള്ള ജാതിവിവേചനത്തിനെതിരായ അതിശക്തമായ സമരം ചില നവോദ്ധാന മൂല്യങ്ങള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട് എന്നുള്ളതും ശരിയാണ്. എന്നാല്‍ നമ്മള്‍ അറിഞ്ഞു അറിയാതെയും സാമുദായിക ധ്രുവീകരണത്തിന് വീണ്ടും അടിപ്പെട്ടു പോകുന്നതായി നാം മനസ്സിലാക്കുന്നു. അതില്‍ പല കാരണങ്ങളുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം ആഗോള തലത്തില്‍ തന്നെ ഉയര്‍ന്നു വരുന്ന ഇസ്ലാമോഫോബിയ എന്നൊരാശയം സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഒരു ഏകധ്രുവലോകം രൂപപ്പെടുകയും അത് സംരക്ഷിക്കുന്നതിന് വേണ്ടി ഒരു ശത്രു ആവശ്യമാവുകയും ചെയ്തപ്പോള്‍ ആ ശ്ത്രുവിനെ പ്രതിഷ്ടിച്ച് അതിനെ വേട്ടയാടുവാനുള്ള ശ്രമമാണ് യൂറോപ്പ് നടത്തിയിട്ടുള്ളത്. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് നമുക്കുള്ളത്. ബഹുസ്വരതയില്‍ അത്ഭുതകരമായ ഒരു മാതൃകയും അത്ഭുതകരമായ ലോകത്തിലെ ഒരു സാന്നദ്ധ്യമുമാണ് യഥാര്‍ഥത്തില്‍ ഇന്ത്യ എന്നു പറയുന്നത്. ലോകത്തുള്ള ഏതാണ്ട് എല്ലാ മതങ്ങളും അംഗീകരിക്കുന്ന ആളുകള്‍ ഇവിടെയുണ്ട്. ആയിരത്തി എഴുനൂറോളം ഭാഷകള്‍ മാതൃഭാഷ എന്ന നിലക്ക് സംസാരിക്കുന്ന ആളുകളുണ്ട്. വിവിധ സംസ്‌കാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ ഈ രാജ്യത്ത് ജീവിച്ചു കൊണ്ടിരിക്കുന്നു. പുറമെ നിന്നു നോക്കുന്ന ആരും വളരെ അത്ഭുതത്തോടുകൂടിയാണ് ഇന്ത്യയെ കാണുന്നത്. ഇത്രയും വലിയൊരു വൈവിധ്യത്തെ എങ്ങിനെയാണ് ഇന്ത്യ മുന്നോട്ട് കൊണ്ട് പോവുന്നത് , ഇത്രയും വലിയ വൈപുല്യത്തില്‍ നിന്നു കൊണ്ട് എങ്ങിനെയാണ് ഇത്രയും പ്രബലമായ ഒരു ജനാധിപത്യത്തെ ഇന്ത്യ കാത്തു സംരക്ഷിച്ചു പോരുന്നു എന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കടക്കം അത്ഭുതമുള്ളൊരു കാര്യമാണ്. 

എല്ലാല്‍ അടുത്ത കാലത്ത് വന്നു കൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍ നാം കാണുന്നുണ്ട്.സാമുദായിക സ്പര്‍ദ്ധയുടെ ലക്ഷണങ്ങള്‍ അധികരിച്ചു കൊണ്ടിരിക്കുന്നു. കുറച്ച് കാലം മുമ്പ് വളരെ വലിയ, ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കലാപങ്ങള്‍ വലിയ കലാപങ്ങളല്ല, ചെറിയ ചെറിയ സംഭവങ്ങളാണ്. പക്ഷെ അതുമതി ഇന്ന് സാമുദായിക ധ്രുവീകരണത്തിന് കാണവായിത്തീരുവാന്‍. അത് ചത്ത ഒരു മൃഗത്തിന്റെ തൊലി ഉരിഞ്ഞതിന്റെ പേരില്‍ ദളിദുകളെ തച്ചു കൊല്ലുന്നത് ഒരു ചെറിയ സംഭവമാണ്. പക്ഷെ അത് മനുഷ്യമനസ്സാക്ഷിയെ പിടിച്ചു കുലുക്കുന്ന ഒരു സംഭവം കൂടിയാണ്. അങ്ങിനെ പിടിച്ചു കുലുക്കുന്ന ഒരു സംഭവമാവുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഇഫക്ട് മൊത്തം സമൂഹത്തിലുണ്ടാവും. ഗോമാംസം സൂക്ഷിച്ചു എന്ന് കിംവദന്തി പരന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയെ അടിച്ചു കൊല്ലുക എന്നത് മുവ്വായിരം ആളുകളെ കൊല്ലുന്നതിനേക്കാള്‍ ചെറിയൊരു സംഭവമാണ്. അതേ അവസരത്തില്‍ ആസംഭവം സൃഷ്ടിക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. അപ്പോള്‍ വലുപ്പത്തില്‍ ചെറുതും ആഘാതത്തില്‍ വലുതുമായിട്ടുള്ള പ്രത്യേകമായ സംഭവങ്ങളിലൂടെ ഒരു സാമുദായിക ധ്രുവീകരണം രാജ്യത്തുടനീളം സംഭവിച്ചു കൊണ്ടിരിക്കുന്നു. 

സാമുദായിക ധ്രൂവീകരണം നടത്തുകയും അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് ആഗ്രഹിക്കുകയും ചെയ്യുന്ന ശക്തികള്‍ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷവും കൂടി ഇന്ത്യിയില്‍ അടുത്തകാലത്തായി വന്നു എ്ന്നുള്ളതാണ് നമ്മെ ഏറ്റവും പ്രയാസപ്പെടുത്തുന്ന കാര്യം. 

ഈ രാജ്യം ഒന്നായി നില്‍ക്കുന്നത് അതിന്‍രെ വൈവിധ്യത്തെ നാം അംഗീകരിക്കുന്നതു കൊണ്ടാണ്. ഈ വൈവിധ്യത്തെ അംഗീകരിക്കാതെ ഏക ശിലാമുഖമായ ഒരു സംസ്‌കാരമാണ് രാജ്യത്തിന്റെ സംസ്‌കാരമെന്നും ആ സംസ്‌കാരം സ്വീകരിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അത് സ്വീകരിക്കാന്ഡ തയ്യാറില്ലാത്തവര്‍ ഈ രാജ്യത്ത് ജീവിക്കാനര്‍ഹരല്ലെന്നും പറയുന്നതോടു കൂടി  രാജ്യത്തിന്റെ ഏകതയാണ് യഥാര്‍ത്തില്‍ നഷ്ടപ്പെടുന്നത് എന്ന് നാം മനസ്സിലാക്കണം. അതു കൊണ്ട് രാജ്യം അംഗീകരിച്ചു പോന്നിട്ടുള്ള നാനാത്വത്തില്‍ ഏകത്വം എന്നു പറയുന്ന ആശയം നമ്മള്‍ കൂടുതല്‍ കൂടുതല്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നര്‍ഥം.  ഇങ്ങിനെയൊരു സാഹചര്യം ഉള്ളതു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മൊത്തം ഇന്ത്യയില്‍ ഈ പ്രചാരണ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി കോടിക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാനായി. 10000 ഓളം സൗഹൃദ സംഗമങ്ങളും ആയിരത്തിലധികം സദ്ഭാവന മഞ്ചുകളും ഇതിന്റെ ഭാഗമായി രൂപം കൊണ്ടു. ഇന്ത്യയുടെ ഒരോ സംസ്ഥാനത്തിലേക്കും കാമ്പയിനിന്റെ സന്ദേശവുമായി കയറി ചെന്നപ്പോള്‍ ഏല്ല ജനവിഭാഗങ്ങളിലും പെട്ട ആളുകള്‍ അത് സ്വീകരിക്കുവാനായി ഒരുങ്ങി നില്‍ക്കുന്നു എന്നു മാത്രമല്ല, ഓരോയിടത്തും സ്വാഗതസംഘങ്ങളുണ്ടാക്കി ആ റിസപ്ഷന്‍ കമ്മറ്റികള്‍ സ്വയം പരിപാടികളേറ്റെടുത്തി നടത്തി എന്നു മാത്രമല്ല അതെല്ലാം സദ്ഭാവന മഞ്ചുകളായി മാറി എന്നുമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. 

കാമ്പയിന്‍ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ വിലയിരുത്തുന്നത് ഈ കാമ്പയിന്‍ രാജ്യത്തിന്റെ ഒരാവശ്യമായിരുന്നുവെന്നാണ്. രാജ്യം അതേറ്റെടുക്കാന്‍ സന്നദ്ധമായിരുന്നു. മറ്റൊരു കാര്യം ഇതാണ്. സാമുദായിക ധ്രൂവീകരണത്തിനും പകക്കും വിദ്വേഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശബ്ദം കൊണ്ട് നമ്മുടെ അന്തരീക്ഷം മുഖരമാണ്. അവരാണ് ഒച്ച വെച്ചു കൊണ്ടിരിക്കുന്നത്. അവരാണ് സംഘടിച്ചും പണിയെടുത്തും കൊണ്ടിരിക്കുന്നത്. അതു കൊണ്ട് ആളുകള്‍ വിചാരിച്ചു കൊണ്ടിരിക്കുന്നത് ഈ മനോഭാവമാണ് ആളുകളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നാണ്. എന്നാല്‍ സമാധാനവും ക്ഷേമവും ആഗ്രഹിക്കുന്ന ഈ രാജ്യത്തിലെ മഹാ ഭൂരിപക്ഷവും നിശ്ശബ്ദരാണ്. അവരുടെ നിശ്ശബ്ദതയാണ് ശബ്ദമുഖരമായ അന്തരീക്ഷം കാരണമായി ലോകത്ത് അശാന്തി പടരുന്നു എന്ന നിഗമനത്തിലെത്താന്‍ കാരണം. അതു കൊണ്ട് സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ അവരുടെ മൗനം അവസാനിപ്പിക്കണം. അവര്‍ സംസാരിച്ചു തുടങ്ങണം. അവര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും അവരെ സംഘടിപ്പിക്കുകയും വേണം. അതാണ് ഈ കാമ്പയിന്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ ആശയം. 

ഇപ്പോള്‍ ഐ.എസിനെ സംബന്ധിച്ച് നാം കേള്‍ക്കുന്നു. ഐ.എസ്. ഇന്ന് ഏറ്റവും ഭീകര സ്വഭാവമുള്ള ഒരു പ്രസ്ഥാനമാണ് എന്ന് നമ്മളറിയുന്നു. നമ്മള്‍ മനസ്സിലാക്കുന്നു. എല്ലാ ആയുധങ്ങളും അവരുടെ കയ്യിലുണ്ട് എന്ന് നമ്മള്‍ വിചാരിക്കുന്നു. എല്ലാ സാങ്കേതികവിദ്യകളും അവരുടെ കയ്യിലുണ്ട് എന്ന് നാം വിചാരിക്കുന്നു. എന്നാല്‍ ലോകത്തേക്ക് നമ്മള്‍ നോക്കുമ്പോള്‍ നാലഞ്ച് നൂറ്റാണ്ടായി മുസ്ലിസമൂഹം കാര്യമായ കണ്ടു പിടുത്തങ്ങളൊന്നും നടത്തിയിട്ടില്ല. ഒരു തരത്തിലുള്ള സാങ്കേതിക വിദ്യകളും അവരുടെ കയ്യിലില്ല. ഒരു മുസ്ലിം രാജ്യവും ഒരു തരത്തിലുള്ള ആയുധവും സ്വന്തമായി ഉണ്ടാക്കുന്നില്ല. ഈ ഐ.എസ്സിന് ആരാണ് ആയുധം കൊടുക്കുന്നത്. അല്‍ ഖാഇദക്ക് ആരാണ് ആയുധം കൊടുക്കുന്നത്. ഇപ്പോള്‍ ഭീകരതയുടെ ചിഹ്നമായി നമ്മുടെ മുമ്പില്‍ അവതരപ്പിക്കപ്പെടുന്ന ആയുധബ്രാന്റുകള്‍ എവിടെ നിന്നുള്ളതാണ്.? ഇങ്ങിനെ ആലോചിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും ഒരു ഏകധ്രുവ ലോകത്തിന്റെ നിതാന്തമായ നിലനില്‍പിന് വേണ്ടി ചരിത്രം അവസാനിപ്പിച്ചു കൊണ്ട് സംസ്‌കാരങ്ങളുടെ സംഘട്ടനം എന്ന തത്വമാവിഷ്‌കരിച്ചു കൊണ്ട് മുസ്ലിം സമൂഹത്തില്‍ നിന്ന് പ്രതിയോഗികളെ സൃഷ്ടിച്ച് അവരെ എടുത്തു കാണിച്ച് ഇസ്ലാം വിരുദ്ധതയെ പ്രചരിപ്പിക്കുന്നതിന്‍രെ പ്രതിഫലനങ്ങളും അതിന്‍രെ പ്രതികരണങ്ങളും അതിന്‍രെ ആന്ദോളനങ്ങളും കേരളത്തിലേക്കും ഇന്ത്യയിലേക്കും വരുന്നുണ്ട്. നമ്മള്‍ വളരെ വിവേചന പൂര്‍വ്വം പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ നമ്മുടെ സ്വന്തം അയല്‍വാസിയെ പോലും നമുക്ക് മനസ്സിലാക്കാന്‍ സാധ്യമല്ല എന്ന അവസ്ഥ വരും. അയല്‍പക്ക ബന്ധങ്ങളേക്കാള്‍ ഓണ്‍ലൈന്‍ മീഡിയകളെയാണ് നാം ഇന്ന് ആശ്രയിക്കുന്നത്. നമുക്ക് തൊട്ടടുത്ത് സുഹൃത്തുക്കളില്ല, നമുക്കുളളത് ഓണ്‍ലൈന്‍ ഫ്രണ്ട്‌സ് ആണ്. നമുക്ക് സമാനമായി എന്തൊക്കെ ദൗര്‍ബല്യങ്ങളും അധാര്‍മ്മികവുമായ പ്രവണതകളുമുണ്ടോ അതൊക്കെ എന്റെ ഉള്ളിലുണ്ടെങ്കില്‍ ആ ഉള്ളിലുള്ളതിനെ പ്രചോദിപ്പിക്കുന്ന ഫ്രണ്ട്‌സിനെയും സംസ്‌കാരത്തെയും ലോകത്ത്് നിന്നും മുഴുവന്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു ഓണ്‍ ലൈന്‍ സംവിധാനമുണ്ടായിരിക്കെ ഓണ്‍ലൈനില്‍ നമ്മള്‍ കാണുന്ന ശത്രുവിനെ ശ്ത്രുവായി അംഗീകരിക്കുകയും ആ ്ശത്രുവാണ് സ്വന്തം അയല്‍പക്കത്തും ഇരിക്കുന്നത് എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവുമ്പോള്‍ പുതിയ തലമുറയെ നാം വീണ്ടും ബോധവല്‍ക്കരിക്കേണ്ടിയിരിക്കുന്നു. സാഹോദര്യത്തെ കുറിച്ച് വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കേയിരിക്കുന്നു. 

ഓരോ സമുദായത്തത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദ പ്രവണതകളെ ആ സമുദാത്തിനകത്ത് വെച്ച് തന്നെ കൈകാര്യം ചെയ്യുന്നതിന് പകരം അങ്ങോട്ടുമിങ്ങോട്ടും കൈകാര്യം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതു കൊണ്ടാണ് ഐ.എസിനെതിരെ ജമാഅത്തെ ഇസ്ലാമി ആദ്യ നിമിഷത്തില്‍ തന്നെ ശബ്ദിച്ചത്. ഈ രാജ്യത്ത് ഐക്യവും സമാധാനവും നിലനില്‍ക്കണം എന്നതു കൊണ്ട് മാനവികത എല്ലാ അര്‍ഥത്തിലും ഉയര്‍ന്നു നില്‍ക്കണം എന്നതു കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി ഈ പ്രചാരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്.

(സമാധാനം മാനവികത കാമ്പയിന്റെ ഭാഗമായി ചെറായിയിൽ നടന്ന സൗഹാർദ്ധ സമ്മേളനത്തിൽ നടത്തിയ പ്രഭാഷണം)