ജമാഅത്തെ ഇസ്‌ലാമി ഈദ് ഓണം സൗഹൃദ സംഗമം നടത്തി

പാലേരി: അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടക്കുന്ന സമാധാനം മാനവികത കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി പാറക്കടവ് ഈദ്  ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. സമൂഹത്തില്‍ അന്യം നിന്നു കൊണ്ടിരിക്കുന്ന സൗഹൃദങ്ങള്‍ക്ക് ഇത്തരം സംഗമങ്ങള്‍ മാതൃകയാണ് ചങ്ങരോത്ത് പഞ്ചായാത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ എം.കെ ഫാത്തിമ പറഞ്ഞു. സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ജമാഅത്തെ ഇസ്‌ലാമി കേരളാ കൂടിയാലോചനാ സമിതിയംഗവും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളം മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കുറ്റിയാടി ഏരിയാ പ്രസിഡന്റ് സി. അബ്ദുസ്സമദ് അധ്യക്ഷനായിരുന്നു. ലീജ എ.പി (മെമ്പര്‍ ഒന്നാം വാര്‍ഡ്), പി.സി രാജന്‍ (സി.പി.എം), പുതുക്കോട്ട് രവി (കോണ്‍ഗ്രസ്സ് ), ലാലു കെ.കെ (ബി.ജെ.പി), കിഴക്കയില്‍ ബാലന്‍ (എന്‍.സി.പി), ആരിഫ് (എസ്.ഡി.പി.ഐ), എം.കെ ഖാസിം (വെല്‍ഫെയര്‍ പാര്‍ട്ടി), പി.കെ നവാസ് (യുവജനാ പാറക്കടവ്), റാബിയ ടീച്ചര്‍ (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. ഹല്‍ഖാ അമീര്‍ റഷീദ് മാസ്റ്റര്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എം അബദുല്ല നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും ബ്ലൈന്‍ഡ് ബ്രദേഴ്‌സ് കോഴിക്കോട് അവതരിപ്പിച്ച ഗാനവിരുന്നും അരങ്ങേറി.