ഇസ്‌ലാമിന്റേത് സന്തുലിത വീക്ഷണം: വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍

ഓമശ്ശേരി: ഖുര്‍ആനും പ്രവാചക മാതൃകയും ഇസ്‌ലാമിന്റെ സന്തുലിത ജീവിത വീക്ഷണമാണ് പഠിപ്പിക്കുന്നതെന്നും ഇസ്‌ലാം വിഭാവനം ചെയ്യുന്നത് സങ്കീര്‍ണതക്കും സങ്കുചിതത്വത്തിനും ഇടയിലുള്ള ജീവിത വീക്ഷണമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍. ജനുവരി 14ന് കോഴിക്കോട് നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഓമശ്ശേരിയില്‍ നടന്ന ഏരിയ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി പി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുബ്ഹാന്‍ ബാബു, ജമാഅത്തെ ഇസ്‌ലാമി കൊടുവള്ളി ഏരിയ പ്രസിഡന്റ്  ആര്‍.കെ. മജീദ് മാസ്റ്റര്‍, കെ.ടി. നസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.