7. സംഘടന

പോളിസി
ജമാഅത്തെ ഇസ്‌ലാമി സംഘടനാ സംവിധാനത്തില്‍ ദത്തശ്രദ്ധമായിരിക്കും. അതിന്റെ സംഘടനാ പരിസരം, കൂടിയാലോചനയിലും നന്മയെ പിന്‍പറ്റുന്നതിലും അഭിപ്രായ പ്രകടനങ്ങളിലും ഇസ്‌ലാമിക മര്യാദ പ്രതിബിംബിക്കും വിധമായിരിക്കും. ഓരോ പ്രവര്‍ത്തകനും അവനവന്റെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയിലും കൃത്യമായും നിര്‍വഹിക്കുന്നതിലൂടെയായിരിക്കും സംഘടനയുടെ വികാസവും ദൃഢതയും ഉണ്ടാവുക. അതിന്റെ സംഘടനാ സംവിധാനം ലക്ഷ്യപൂര്‍ത്തീകരണത്തിനുതകുന്നതായിരിക്കും. നല്ല ആസൂത്രണവും ആകര്‍ഷകമായ നിര്‍വഹണവും കറയറ്റ മൂല്യനിര്‍ണയവും സ്വയം വിചാരണാ സംവിധാനവും കാരണമായി ജമാഅത്തിന്റെ ആഭ്യന്തര രംഗം 'പരസ്പര കാരുണ്യത്തി'ന്റെ പ്രതിബിംബവും ജമാഅത്ത് പ്രവര്‍ത്തകരുടെ സംഘടിതാവസ്ഥ ഭദ്രമായ കോട്ടയുടെ ദര്‍പണവുമാകാന്‍ ജമാഅത്ത് ശ്രദ്ധിക്കും.


പോളിസി താല്‍പര്യങ്ങള്‍

 1. ജമാഅത്ത് പ്രവര്‍ത്തകരില്‍ ലക്ഷ്യത്തെക്കുറിച്ച ഉറച്ചബോധ്യവും അതുമായുള്ള അഗാധ ബന്ധവും ഉണ്ടാക്കുക. അവരെ  പ്രബോധന പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കുക.
 2. ജമാഅത്ത് പ്രവര്‍ത്തകരില്‍ ചിന്താതലത്തിലുള്ള പുരോഗതിയും പരസ്പരം ചിന്താപരമായ ഐക്യവും ഗുണകാംക്ഷാ വികാരവും വളര്‍ത്താന്‍ ശ്രമിക്കുക. അവര്‍ പരസ്പരം സ്ഥിതിഗതികള്‍ അറിയുകയും പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതില്‍ ത്യാഗമനസ്സോടെ സഹകരിക്കുകയും ചെയ്യുക.
 3. ജമാഅത്ത് പ്രവര്‍ത്തകരില്‍ സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവും കൂട്ടായ തീരുമാനങ്ങളെ ആദരിക്കാനുള്ള വികാരവും അനുസരണ ശീലവും വളര്‍ത്തുക. പ്രസ്ഥാന നായകരില്‍ അനുയായികളോട് സ്‌നേഹവാത്സല്യങ്ങളോടെയുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുക.
 4. ജമാഅത്തിനുള്ളില്‍ കൂടിയാലോചനാ സമ്പ്രദായം ശക്തി പ്പെടുത്തുക; ആശയപ്രകടനത്തിലും വിമര്‍ശനത്തിലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുക.
 5. തീരുമാനങ്ങള്‍ വേണ്ടവിധം നടപ്പിലാക്കുക. സ്വയം വിചാരണക്കും അവലോകനത്തിനുമുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.
 6. വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍, യുവാക്കള്‍ എന്നിവരുടെ സംഘടനകളുമായി ബന്ധപ്പെട്ടവരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രയോജനമുള്ളവരാക്കാന്‍ ശ്രമിക്കുക.
 7. കൂടുതല്‍ സ്ത്രീപുരുഷന്മാരെ ഇഖാമത്തുദ്ദീനിന് വേണ്ട പരിശ്രമത്തില്‍ ജമാഅത്തുമായി സഹകരിപ്പിക്കുക. അവരുടെ കഴിവുകളും യോഗ്യതകളും ഈ ലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
 8. ജമാഅത്ത് പ്രവര്‍ത്തകരുടെയും യൂനിറ്റുകളുടെയും തിരുത്തപ്പെടേണ്ട വശങ്ങളില്‍ നേതാക്കള്‍ സത്വരമായി ശ്രദ്ധ പതിപ്പിക്കുകയും ആഭ്യന്തര ഭദ്രതക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. ആവശ്യമനുസരിച്ച് ശുദ്ധീകരണത്തിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുക.

 ടാര്‍ഗറ്റ്

 1. എല്ലാ ജമാഅത്തുകളും ഹല്‍ഖാ ശൂറക്ക് തൃപ്തികരമാംവിധം ഭദ്രമായ കോട്ടയുടെ മാതൃകയിലാവുന്നതിനായി സംഘടനയുടെ ദൃഢീകരണത്തില്‍ ശ്രദ്ധ ചെലുത്തും.
 2. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജമാഅത്ത് അറിയപ്പടുന്നതും സ്വാധീനിക്കുന്നതുമായ ശക്തിയായി മാറുകയെന്ന ലക്ഷ്യത്തിനായി അഞ്ച് മെട്രോ സിറ്റികളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
 3. അമ്പത് ജില്ലകളില്‍ ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങും.

 

പരിപാടി

 1. കുട്ടികളില്‍ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ, അവശ്യസാമഗ്രികള്‍ സഹിതം എല്ലാ ഹല്‍ഖകള്‍ക്കും പ്രാദേശിക ജമാഅത്തുകള്‍ക്കും നല്‍കും.
 2. ഓരോ ഹല്‍ഖയിലും യുവാക്കളില്‍ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കും. അതിനായി ഹല്‍ഖകള്‍ക്കായുള്ള ഒരു മാര്‍ഗരേഖ തയ്യാറാക്കും.
 3. ദുര്‍ബ്ബല ഹല്‍ഖകള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിനായി മറ്റു ഹല്‍ഖകളിലെ മനുഷ്യശേഷി പ്രയോജനപ്പെടുത്തും.
 4. മീഖാത്തിന്റെ ആരംഭത്തില്‍ അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം നടത്തും.
 5. ഓരോ ഹല്‍ഖാ തലത്തിലും അംഗങ്ങളുടെ സമ്മേളനം നടത്തും.
 6. ഹല്‍ഖാ അമീറുമാര്‍ക്ക് വേണ്ടി സംഘടനാ ഉദ്ദേശ്യങ്ങളോടെ രണ്ട് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
 7. സ്ത്രീകളുടെ ഹല്‍ഖകള്‍ നിലവിലില്ലാത്ത പ്രദേശങ്ങളില്‍ അവ ഉണ്ടാക്കാന്‍ ശ്രദ്ധിക്കും

ഗവേഷണവും സാഹിത്യവും

 1. സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്ററിനെയും മര്‍കസി സ്റ്റഡി ഗ്രൂപ്പി നെയും കൂടുതല്‍ കാര്യക്ഷമവും പ്രവര്‍ത്തനോന്മുഖവുമാക്കും.
 2. പ്രസ്ഥാന സാഹിത്യങ്ങളുടെ ഇംഗ്ലീഷ് ഭാഷാന്തരത്തിനും ഇംഗ്ലീഷിലും അറബിയിലുമുള്ള പ്രയോജനകരമായ ഗ്രന്ഥ  ങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കും.
 3. മാന ചിന്തയുള്ള പത്രപ്രസിദ്ധീകരണങ്ങളുടെ നിലവാരം  മെച്ചപ്പെടുത്താനും പ്രചാരണം വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രമിക്കും.
 4. സാഹിത്യവേദിയെ കൂടുതല്‍ സുദൃഢവും കാര്യക്ഷമവുമാക്കും. സക്രിയരായ കലാകാരന്മാരെ അതുമായി ബന്ധപ്പെടുത്തും.
 5.  പ്രാദേശിക ഭാഷകളില്‍ ദഅ്‌വാ വെബ് സൈറ്റുകള്‍ തുടങ്ങും. 

  കേരള പ്രോഗ്രാം

 1. സംഘടനക്ക് ആന്തരിക പ്രവര്‍ത്തക ഘടനക്കുപുറമെ അനുഭാവികള്‍ക്ക് സജീവ പങ്കാളിത്തവും നേതൃത്വവും വഹിക്കാന്‍ കഴിയുന്ന മറ്റു സംവിധാനങ്ങള്‍ കഴിയാവുന്നത്ര രൂപപ്പെടുത്തും.
 2. വിവിധ സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും. 
 3. എല്ലാ ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ നടത്തും.
 4. എല്ലാ മാസത്തിലും ഒരു പ്രാദേശിക പ്രവര്‍ത്തക സംഗമം നടത്തും. ജമാഅത്തെ ഇസ്‌ലാമിയുടെയും, പോഷക സംഘട നകളുടെയും അംഗങ്ങളും അനുഭാവികളും ഉള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും പ്രാദേശിക പ്രവര്‍ത്തക സംഗമം.
 5.  പ്രസ്ഥാന പഠനം ഉദ്ദേശിച്ച് 6 മാസത്തിലൊരിക്കല്‍ ഏരിയാ പ്രവര്‍ത്തക സംഗമം നടത്തും.
 6. സമകാലിക സംഭവങ്ങളെയും സാഹചര്യങ്ങളെയും വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്താന്‍ പ്രസ്ഥാനത്തെ സഹായിക്കുക, ഭാവിയില്‍ പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ പണിയുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. 
 7. ഇസ്‌ലാമിനും, ഇസ്‌ലാമിക പ്രസ്ഥാനത്തിനുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷി    യുള്ള എഴുത്തുകാരെയും പ്രഭാഷകരെയും പണ്ഡിതരെയും വളര്‍ത്തിയെടുക്കും.
 8. വീട്, തൊഴില്‍, ചികിത്സ, വിദ്യാഭ്യാസം എന്നിവയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സേവന പാക്കേജിന് രൂപം നല്‍കും.
 9.  സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിന് പ്രായോഗികമായി തടസ്സം നില്‍ക്കുന്ന ഫിഖ്ഹ് വിഷയങ്ങളെ (സര്‍ക്കാര്‍ സബ്‌സിഡി, പലിശ... തുടങ്ങിയവ)ക്കുറിച്ച് പഠനം നടത്തി നയരൂപീകരണം നിര്‍വഹിക്കും.
 10. ഇഖാമത്തുദ്ദീന്‍ ഉള്‍പ്പടെ പ്രാസ്ഥാനിക അടിസ്ഥാനങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാവുന്ന വിധത്തിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
 11. പുതുതലമുറ വായനക്കാര്‍ക്ക് വേണ്ടി ഐ.പി.എച്ച്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ പുറത്തിറക്കും.
 12.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനമുണ്ടാക്കും.
 13. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കും.

<<<2015-2019 പോളിസി പ്രോഗ്രാം ഊന്നലുകള്‍

<<<1. ദഅ്‌വത്ത് 

>>> 2. ഇസ്‌ലാമിക സമൂഹം 

<<<3. സമുദായ സംരക്ഷണവും  പുരോഗതിയും

>>>4. ദേശീയ അന്തര്‍ദേശീയ കാര്യങ്ങള്‍

<<<5. ജനസേവനം  

<<<6. തര്‍ബിയത്തും തസ്‌കിയത്തും  

7. സംഘടന 

>>>8. മറ്റു വകുപ്പുകൾ