നജീബിന്റെ തിരോധാനം- അന്വേഷണം ഊർജിതമാക്കുക : എസ്.ഐ.ഒ

കണ്ണൂർ : ജെ.എൻ.യുവിൽ നിന്ന് കാണാതായ നജീബിനെ ഉടൻ കണ്ടെത്തണമെന്നും അതിനുത്തരവാദികളായ ABVP സംഘ്പരിവാർ ഗുണ്ടകളെ ഉടൻ  നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അതിന് തയ്യാറാകാത്ത പക്ഷം SIO ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് SIO കണ്ണൂർ ജില്ല പ്രസിഡന്റ് ജവാദ് അമീർ പറഞ്ഞു.SIO കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച നജീബ് ഡേ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.SIO ജില്ല സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ,  മീഡിയ സെക്രട്ടറി മശ്ഹൂദ് കാടാച്ചിറ, ജില്ല സമിതിയംഗം PCM അജ്മൽ  എന്നിവർ സംസാരിച്ചു. സഫ്രിൻ ഫർഹാൻ,നഈം സകരിയ്യ, സിനാൻ നാസർ, ശിനാസ് അഴീക്കോട് എന്നിവർ നേതൃത്വം നൽകി.