ജമാ അത്തെ ഇസ്‌ലാമി ​ ഹരിപ്പാട് ​ഏരിയാ പ്രചരണോദ്ഘാടനം

ഇസ്‌ലാം സന്തുലിതമാണ് എന്ന തലക്കെട്ടിൽ 2017 ഫെബ്രുവരി 05-ന് വടുതലയിൽ നടക്കുന്ന ജമാ അത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഹരിപ്പാട്  ഏരിയ പ്രചരണോദ്ഘാടനം തൃക്കുന്നപ്പുഴ പാനൂർ പള്ളിമുക്കിൽ നടന്നു. അടിച്ചമർത്ത പെട്ടവന്റെ മോചനത്തിനുവേണ്ടിയും പട്ടിണി പാവങ്ങളുടെ അന്നത്തിനുവേണ്ടിയും പ്രകൃതിയുടെ സംരക്ഷണത്തിനുവേണ്ടിയും ജമാ അത്തെ ഇസ്‌ലാമി ത്യാഗപരിശ്രമങ്ങൾ നടത്തുന്നത് ഖുർആന്റെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ടാണെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്ത അത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഹക്കീം പാണാവള്ളി പറഞ്ഞു. ഏഴര പതിറ്റാണ്ടായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനത്തിനുനേരെ തീവ്രവാദം ആരോപിക്കുന്നവർ അതിന്  നേരിയ തെളിവെങ്കിലും ഹാജരാക്കാൻ മാന്യത കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 ഹരിപ്പാട് ഏരിയാ പ്രസിഡന്റ് കെ.എ സമീർ അധ്യക്ഷത വഹിച്ചു. കുന്നം കുളം ടൗൺ ജുമാ മസ്ജിദ് ഇമാം സലിം മമ്പാട് 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയം വിശദീകരിച്ചു.പീപ്പിൾ ഫൗണ്ടേഷന്റെ  ഭവന നിർമാണ സഹായ വിതരണവും ചടങ്ങിൽ നടന്നു.ജില്ലാ സമ്മേളന ജില്ലാ ജനറൽ കൺവീനർ യു.ഷൈജു, , ജമാ അത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ഡോ.ഒ ബഷീർ,ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ഏരിയാ പ്രസിഡന്റ് ലിസാനത്ത്, സോളിഡാരിറ്റി ഹരിപ്പാട് ഏരിയാ പ്രസിഡന്റ് മുഹമ്മദ് സാദിഖ്, എസ്.ഐ.ഒ ഏരിയാ പ്രസിഡന്റ് അമീൻ താഹ, ജി.ഐ.ഒ ഏരിയാ പ്രസിഡന്റ് അഷ്ഫാന, ജമാഅത്തെ ഇസ്ലാമി ഹരിപ്പാട് ഏരിയാ സെക്രട്ടറി എൻ. ജലാലുദ്ദീൻ, അബ്ദുൽ മജീദ്, ഷമീർ ആറാട്ടുപുഴ, താഹ പാനൂർ എന്നിവർ സംബന്ധിച്ചു. ഒ. പൂക്കുഞ്ഞ് മൗലവി ഖിറാഅത്ത് നടത്തി.  സ്വാഗത സംഘം ജനറൽ കൺവീനർ അൻവർ ബഷീർ സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി പാനൂർ യൂനിറ്റ് സെക്രട്ടറി അബ്ദുൽ  റസാഖ് നന്ദിയും പറഞ്ഞു.