വിവാഹം -വിവാഹമോചനം -സ്വത്തവകാശം: വനിതാ സെമിനാർ നവം:26ന്

ആലപ്പുഴ: ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സെമിനാർ സംഘടിപ്പിക്കുന്നു.
വിവാഹം വിവാഹ മോചനം സ്വത്തവകാശം പെണ്ണ് നിലപാട് പറയുന്നും എന്ന തലക്കെട്ടിലാണ് സെമിനാർ  2016 നവംബർ 26 ശനിയാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ ലജ്നത്തുൽ മഹമ്മദിയ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ എംഎൽഎ മാരായ വീണ ജോർജ്, അഡ്വ.യു പ്രതിഭാഹരി, മഹിള കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും കേരള യുവജന കമ്മീഷൻ അംഗവുമായ സ്വപ്ന ജോർജ്, എംജിഎം മുൻ സംസ്ഥാന പ്രസിഡന്റ് ഖദീജ നർഗീസ്, ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി, ജിഐഒ സംസ്ഥാന പ്രസിഡന്റ് പി.റുക്സാന എന്നിവർ സംസാരിക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെകെ.സഫിയ അധ്യക്ഷത വഹിക്കും.