ദർശനങ്ങളുടെ അകം ദുർബലമായി

പുളിക്കൽ :  അകം ദുർബലമായ മനുഷ്യ നിർമ്മിത ദർശനങ്ങളിൽ നിന്ന് ദൈവിക ദര്ശനത്തിലേക്കുള്ള അന്വേഷണങ്ങൾ പൊതുസമൂഹത്തിൽ നടക്കേണ്ടതുണ്ടെന്നു സോളിഡാരിറ്റി മുൻ സംസ്ഥാന സമിതി അംഗം  സലീം മമ്പാട് അഭിപ്രായപ്പെട്ടു.  2017 ഫെബ്രുവരി 11 ന് കോട്ടക്കലിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു പുളിക്കൽ പഞ്ചായത്ത് സമ്മേളന പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സി.  അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.  മോയിൻകുട്ടി സ്വാഗതവും പി.സി സമദ് നന്ദിയും പറഞ്ഞു.