കായികക്ഷമത വിദ്യാര്‍ഥികളുടെ ലക്ഷ്യം: ഡോ.കെ. മുഹമ്മദ് ബഷീര്‍

കായിക വളര്‍ച്ചയിലൂടെ രോഗപ്രതിരോധശേഷിയും മാനസിക വളര്‍ച്ചയും ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡേ: കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ കേരള സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഖൊ-ഖൊ, കബ്ഡി, ചെസ്സ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രീ-സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ജമാഅത്തെ ഇസ്ലാമി സംസ്ഥാന വിദ്യാ ഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ ഡയറക്ടര്‍ ഡോ: കെ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മേനജര്‍ ഒ, മുഹമ്മദലി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.കെ. അബ്ദുല്‍ ഹക്കീം, പ്രീ-സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഫസലുല്‍ ഹഖ്, മോറല്‍ ഡയറക്ടര്‍ സമീര്‍ വടുതല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ മുന്‍സീര്‍ സി. സ്വാഗതവും പ്രീസ്‌കൂള്‍ ഹെഡ് സജിന സി.എ നന്ദിയും പറഞ്ഞു.