'എജ്യുസമ്മിറ്റ് 16' ഡിസംബര്‍ 10,11 തിയ്യതികളില്‍  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ 

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'എജ്യുസമ്മിറ്റ് 16' ഡിസംബര്‍ 10,11 തീയ്യതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വെച്ച് നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് വിദഗ്ദരും സമ്മിറ്റില്‍ വിവിധ വിഷയങ്ങളില്‍ പേപ്പറുകള്‍ അവതരിപ്പിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍, സയ്യിദ് സആദത്തുല്ലാ ഹുസൈനി, ടി. ആരിഫലി, ഡോ. കൂട്ടില്‍ മുഹമ്മദലി, ഡോ. കെ.. എസ് പ്രസാദ്, ഡോ.കെ.കെ മുഹമ്മദ്, ഡോ അജയ്കുമാര്‍, ഡോ. വേണുഗോപാല്‍, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക്: 8547626183