കരുത്ത് തെളിയിച്ച വിദ്യാർഥി റാലിയോടെ എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ സമ്മേളനത്തിന് തുടക്കം

കൂട്ടിലങ്ങാടി: കരുത്ത് തെളിയിച്ച വിദ്യാർഥി റാലിയോടെ എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ സമ്മേളനത്തിന് തുടക്കം. 
'നീതിയുടെ വിദ്യാർഥി പക്ഷത്തോട് ഐക്യപ്പെടുക' തലക്കെട്ടിൽ സമകാലിക വിഷയങ്ങളായ ഇസ്ലാമോഫോബിയ, ജെ.എൻ.യു വിദ്യാർഥി നജീബിന്റെ തിരോധാനം,കറൻസി പരിഷ്കരണം, ഭോപ്പാൽ കൂട്ടക്കൊല, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിലുള്ള കട്ടൗട്ടുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും നിറഞ്ഞതായിരുന്നു വിദ്യാർഥി റാലി.
എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ പ്രസിഡന്റ് ഷാഫി കൂട്ടിലങ്ങാടി, വൈസ് പ്രസിഡന്റ് അഷ്റഫ് കടുങ്ങൂത്ത്, സി.എച്ച് സാജിദ്, ജോ.സെക്രട്ടറി റബീ ഹുസൈൻ വടക്കാങ്ങര, ഇ.എ ബാരി, അജ്മൽ തോട്ടോളി, ഷമീം മുഞ്ഞക്കുളം, ജസീം ചെറുകുളമ്പ് എന്നിവർ വിദ്യാർഥി റാലിക്ക് നേതൃത്വം നൽകി.