ഷോർട്ട് ഫിലിം മൽസരം

പാലക്കാട്:  2017 ജനുവരി 22നു കോട്ടമൈതാനിയിൽ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി  ഷോർട്ട് ഫിലിം  മൽസരം സംഘടിപ്പിക്കുന്നു. പത്ത് മിനുറ്റ് ദൈർഘ്യത്തിൽ കൂടാത്ത ഫിലുമുകളാണ് മത്സരത്തിനായി ക്ഷണിക്കുന്നത്. ഒന്നും ,രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000 ,2000 വീതം ക്യാഷ് അവാർഡ്  നൽകുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർ ഡിസംബർ 30 നു മുമ്പ് സി.ഡിയിലാക്കി കെ.ജംഷീർ ,അൽഷമാൽ ട്രാവൽസ്, കോർട്ട് റോഡ്,ആലത്തൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.