ഹൈവേകളിലെ മദ്യനിരോധം- ജമാഅത്തെ ഇസ്ലാമി സ്വാഗതം ചെയ്തു.

ന്യൂഡല്‍ഹി: സുപ്രീംകോടിതി അടുത്തിടെ പുറത്തിറക്കിയ ഉത്തരവനുസരിച്ചുള്ള ഹൈവേകളിലെ മദ്യനിരോധനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സ്വാഗതം ചെയ്തു. രാജ്യമൊട്ടാകെ മദ്യനിരോധനം നടപ്പാക്കലാണ് ജമാഅത്തെ ആവശ്യപ്പെടുന്നതെന്നും ജമാഅത്തെ ഇസ്ലമി സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ പറഞ്ഞു. സംസ്ഥാന-ദേശീയ പാതകളില്‍ നിന്നും ഒന്നരകിലോമീറ്ററിനുള്ളില് മദ്യം വില്പന നടത്തുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിര് താക്കൂറിന്റെ നേതൃത്തിലുള്ള സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ് ജനോപകരാവും അങ്ങേയറ്റം പ്രശംസാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മദ്യത്തെ തിന്മകളുടെ മാതാവായാണ് കാണുന്നത്. മദ്യം ഒരു വ്യക്തിയെ മാത്രമല്ല അയാളുടെ കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്നു. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ( എന്‍.സി.ആര്.ബി) അഭിപ്രായമനുസരിച്ച് ഒന്നരലക്ഷത്തില്‍ പരം ആളുകളാണ് മദ്യോപയോഗം നടത്തിയതിലൂടെ ഹൈവേകളില്‍ ഓരോ വര്‍ഷവും മരിക്കുന്നത്. പരിക്ക് പറ്റുന്നതിന് അതിന് മൂന്നിരട്ടിയലധികം പേര്‍ക്കാണ്. ഈ ഉത്തരവിലൂടെ മദ്യപിച്ചു കൊണ്ടുള്ള വാഹനമോട്ടം കുറയുമെന്ന് പ്രതീക്ഷിക്കാം. യുവാക്കളിലെ മദ്യാസക്തി കുറച്ചു കൊണ്ടു വരാനും സര്‍ക്കാര്‍ നടപടിയെടുക്കണം. പടിപടിയായി രാജ്യം മുഴുവന്‍ സമ്പൂര്‍ണ്ണമായ മദ്യ നിരോധമാണ് ജമാഅത്തെ ഇസ്ലാമിയുടെ എപ്പോഴത്തെയും ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 44ാം വകുപ്പ് ഇത്തരം നിരോധനം ശുപാര്‍ശ ചെയ്യുന്നുണ്ട്. ബീഹാറിലെ നിരോധനം ഞങ്ങള്‍ അഭിനന്ദിക്കുകയും മറ്റു സംസ്ഥാങ്ങളും അത് നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന.കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന് ഗുണം ചെയ്യും. മദ്യാസക്തിയില്‍ അകപ്പെട്ടവര്‍ക്ക് ചേക്കാറാനായി മറ്റും ലഹരി ബദലുകളും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment