യു.എ.പി.എ പുനഃപരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം സോളിഡാരിറ്റി

കേരളത്തിലെ മുഴുവന്‍ യു.എ.പി.എ കേസുകളും പുനഃപരിശോധിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമിര്‍സാദ് റഹ്മാന്‍. ഇന്ത്യയിലെ ഇതര സംസ്ഥനങ്ങളില്‍ നടക്കുന്നത് പോലെ തന്നെ കേരളത്തിലും തീവ്രവാദ ആരോപണ കേസുകളില്‍ ധാരാളമായി യു.എ.പി.എ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.  ഇതു കാരണം നൂറു കണക്കിന് യുവാക്കള്‍ ഇന്ത്യയിലെ വിത്യസ്ഥ ജയാലുകളില്‍ വിചാരണ തടവുകാരായും മറ്റും കഴിഞ്ഞ് കൊണ്ടിരിക്കുന്നു. ഇവര്‍ അനുഭവിക്കുന്ന മനുഷ്യവാകാശ ലംഘനങ്ങള്‍ക്ക് കാരണം ഇവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട യു.എ.പി.എ എന്ന ഭീകര നിയമമാണ്. ഇതിനെതിരെ രാജ്യത്തെ പൗരവകാശ മനുഷ്യവകാശ സംഘടനകളും മറ്റും നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയിരുന്നു.പലപ്പോഴും ഈ നിയമത്തിന്റെ ഉപയോഗം പക്ഷപാതപരമായിരുന്നു എന്നതിന്റെ തെളിവാണ് നാറാത്ത് കോടതി വിധി. ഇത്തരം ഘട്ടത്തില്‍ ഈ കേസുകളെ പുനഃപരിശോധിക്കാനുള്ള തീരുമാനം സന്തോഷകരമാണ്.