യൂത്ത്‌ഫോറം സോക്കര്‍ സാഗ - കിങ്ങ്‌സ് യര്‍മൂഖ് ചാമ്പ്യന്മാര്‍

യൂത്ത്‌ഫോറം മദീന ഖലീഫ മേഖല സംഘടിപ്പിച്ച രണ്ടാമത് സോക്കര്‍ സാഗയില്‍ കിങ്ങ്‌സ് യര്‍മൂഖ് ചാമ്പ്യന്മാരായി. ഫൈനലില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്ക് ഗസ്സ ബ്ലാസ്റ്റേഴ്‌സിനെ തോത്പിച്ചാണ് യര്‍മൂഖ് കിരീടം ചൂടിയത്. അല്‍ വക്ര സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണ്‍നമെന്റില്‍ ആറു ടീമുകളാണ് മാറ്റുരച്ചത്. 

യര്‍മൂഖിന്റെ സുഹൈല്‍ ടൂര്‍ണ്ണമെന്റിലെ ടോപ്പ് സ്‌കോററായി. മികച്ച കളിക്കാരനായി സര്‍ജാസിനെയും മികച്ച ഗോള്‍ കീപ്പറായി ഫൗസി അഹമ്മദിനെയും തെരഞ്ഞെടുത്തു. ഫെയര്‍ പ്ലേക്കുള്ള അവാര്‍ഡിനു ടീം ഖലീഫ അര്‍ഹരായി. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് നടത്തിയ ട്രോള്‍ മത്സരത്തില്‍   ഫലാഫ് മദീന ഖലീഫ ബെസ്റ്റ് ട്രോളര്‍ അവാര്‍ഡ് കരസ്ഥമാക്കി. 

യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട, മദീന ഖലീഫ മേഖല ഭാരവാഹികളായ സുഹൈല്‍,  നജ്മല്‍ ടി, ബഷീര്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.