അൽ ജാമിഅ ബിരുദദാന സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു.

ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ ബിരുദദാന സമ്മേളന ലോഗോ മുൻ ന്യൂനപക്ഷ ക്ഷേമ - നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി എം.എൽ.എ പ്രകാശനം ചെയ്തു. ജനുവരി 28, 29 തിയ്യതികളിലായി നടക്കുന്ന പരിപാടിയിൽ സാംസ്കാരിക സമ്മേളനം,പണ്ഡിത സമ്മേളനം, മില്ലി സമ്മേളനം, വനിത സമ്മേളനം, പൂർവ്വ വിദ്യാർഥി സമ്മേളനം എന്നിവയിൽ ദേശീയ-അന്തർ ദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.