ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശ നിഷേധം  അധികൃതർ ഇടപെടണം-ജി.ഐ.ഒ 

ആലപ്പുഴ: മെഡിക്കല്‍ കൗlണ്‍സില്‍ രജിസ്‌ട്രേഷനുവേണ്ടി ശിരോവസ്ത്രം ഊരിമാറ്റി ഫോട്ടോയെടുക്കാന്‍ നിര്‍ബന്ധിച്ചത് മൗലികാവകാശ നിഷേധമെന്ന് ജി.ഐ.ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുമയ്യ സുബൈര്‍ പ്രസ്താവിച്ചു. ബി.എച്ച്.എം എസും ഇന്റണ്‍ഷിപ്പും പൂര്‍ത്തിയാക്കി ആസിയ ടാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ രജിസ്‌ട്രേഷന്‍ അപേക്ഷയാണ് തലമറച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് തള്ളിയത്. തലമറക്കുക എന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ മൗലികാവകാശമായിരിക്കെ അതിനെ നിഷേധിക്കുന്നത്് മൗലികാവശകാ ലംഘനം തന്നെയാണ്. ഹിജാബിന്റെ കാര്യം പറഞ്ഞ് മുസ്‌ലിം പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തെ നിഷേധിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും അവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. മത സ്വാതന്ത്ര്യവും അതനുസരിച്ച ജീവിതവും ഭരണഘടനാ അവകാശമാണ്. ഇത് നിഷേധിച്ച്, നാല് മാസത്തോളം സർട്ട് ഫിക്കറ്റ് നൽകാതിരുന്ന് ,ആസിയയുടെ അവസരങ്ങൾ പാഴാക്കിയ ഉദ്യോഗസ്ഥരെ മാതൃകാ പരമായി ശിക്ഷിക്കണം. വിദ്യാഭ്യാസ മേഖലയിൽ നിരന്തരമായി ഇത്തരത്തിലെ അവകാശ ലംഘനവും തുടരുകയാണ്. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്നും സുമയ്യ സുബൈർ പ്രസ്താവനയിൽ പറഞ്ഞു.