ജമാഅത്ത് നേതൃത്വം ജാമിഅ നൂരിയ സമ്മേളനം സന്ദര്‍ശിച്ചു

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ 54ാം വാര്‍ഷിക, 52ാം സനദ്ദാന സമ്മേളനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി. ജാമിഅ നൂരിയ പ്രന്‍സിപ്പള്‍ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി മമ്മദ് ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കുളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പിആര്‍ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍, അബൂബക്കര്‍ കാരക്കുന്ന്, എ ഫാറൂഖ് തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.