റാഷിദ് മുഹിയുദ്ദീന്‍ എസ്.ഐ.ഒ കാസര്‍കോഡ് ജില്ലാ പ്രസിഡന്റ്

കാസര്‍കോഡ്: എസ്.ഐ.ഒ 2017 കാലയളവിലേക്കുള്ള കാസര്‍കോഡ് ജില്ലാ പ്രസിഡന്റായി റാഷിദ് മുഹിയുദ്ധീനെയും സെക്രട്ടറിയായി അസ്‌റാര്‍ ബി.എ യേയും തെരഞ്ഞെടുത്തു.വിവിധ വകുപ്പ് സെക്രട്ടറിമാരായി റാസിഖ് മഞ്ചേശ്വരം (സംഘടനാ), ഇഅ്‌സാസുള്ള (കാമ്പസ് ), അലി മന്‍സൂര്‍ (പി. ആര്‍) എന്നിവരേയും തെരഞ്ഞെടുത്തു. ഏരിയാ പ്രസിഡന്റുമാരായി ഇര്‍ഫാന്‍ ഇസ്മായില്‍ (കാസര്‍ഗോഡ്), അസ് ലം ഷൂരംബൈല്‍ (കുമ്പള), ഷിബിലി പളളിപ്പുഴ(കാഞ്ഞങ്ങാട്), ജാസിര്‍ പടന്ന (തൃക്കരിപ്പൂര്‍) ജില്ലാസമിതി അംഗങ്ങളായി മുനീബ് പടന്ന, മുസഫര്‍ കുമ്പള, അബ്ദുള്‍ അഹദ്, ഫൈസാന്‍ അലി തൃക്കരിപ്പൂര്‍, മുഹമ്മദ് അലി, ഷക്കീബ് ബി.എം, നസീഫ് കന്യാപാടി എന്നിവരേയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി കണ്‍വെന്‍ഷന്‍ ഉല്‍ഘാടനവും എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഷബീര്‍ കൊടുവള്ളി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയും ചെയ്തു. മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ അദ്ധ്യക്ഷത വഹിച്ചു.