മാവോയിസ്റ്റ് വേട്ട: സമഗ്രാന്വേഷണം നടത്തണം.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നിലമ്പൂർ വനത്തിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പോലിസ് നടപടിയെ കുറിച്ച് സമഗ്രാന്വോഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ട് വരേണ്ടതുണ്ട്. 20 മിനിറ്റോളം വെടിവെപ്പ് നടന്നിട്ടും പോലീസ് സേനയിൽ ഒരാൾക്ക് പോലും പരുക്കേറ്റില്ലെന്നതും ചട്ടങ്ങൾ പാലിക്കാതെ പോസ്റ്റ്മോർട്ടം നടത്തുന്നതിന് പോലിസ് ധൃതി കാണിച്ചതും പൊതു സമൂഹത്തിൽ പോലീസ് നടപടിയെ കുറിച്ച് സംശയമുണർത്തിയിട്ടുണ്ട്.സംഭവസ്ഥലത്തേക്ക് മാധ്യമ പ്രവർത്തകരേയും അയൽ സംസ്ഥാനങ്ങളിലെ പോലിസിനെയും കടത്തിവിടാതിരുന്നതും സംഭവത്തെകൂടുതൽ ദുരൂഹമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ സംഗ്രന്വേഷണം നടത്താൻ സന്നദ്ധമാവുകയാണ് വേണ്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.ഇതിന്റെ തുടർച്ചയാണ് കേരളത്തിലും അരങ്ങേറുന്നതെങ്കിൽ പൗരജീവിതത്തിന് അത് ഭീഷണിയാണ്. നിലമ്പൂർ സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ മലപ്പുറം ജില്ലയിൽ ഭീകരനിയമങ്ങൾ അടിച്ചേൽപിക്കാനുള്ള ആസൂത്രണത്തിന്റെ  ഭാഗമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.