ബാപ്പു മുസ്‌ലിയാര്‍; ഐക്യശ്രമങ്ങളെ പ്രോത്സാഹിപ്പിച്ച നേതാവ്

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ മരണപ്പെട്ടു. കേരള മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനുവേണ്ടി നിലകൊണ്ട പ്രമുഖനായ പണ്ഡിതനായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിന് സവിശേഷ ശ്രദ്ധ പതിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലും മാധ്യമ രംഗത്തും വലിയ സേവനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. കോട്ടുമല ബാപ്പു മുസ്ലിയാര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാവട്ടെ.