'രോഹിത് വെമുല' ചർച്ച സംഗമം നടത്തി.

കൊണ്ടോട്ടി: ഇന്ത്യൻ കാമ്പസുകളിൽ ഭരണകൂട പിന്തുണയോടെ  നടമാടുന്ന ബ്രഹ്മണിക്കൽ ഫാസിസം അതിന്റെ മൂർത്ത ഭാവത്തിൽ എത്തിനിക്കുന്നതായും ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കേരളത്തിലെ കാമ്പസുകളിൽ അതിന്റെ അനുരണങ്ങൾ കണ്ടുവരുന്നതായും എസ്. ഐ. ഒ കൊണ്ടോട്ടി ഏരിയ സമിതി നടത്തിയ ചർച്ച സംഗമം അഭിപ്രായപ്പെട്ടു.  'റിമമ്പറൻസ് രോഹിത് വെമുല'  ക്യമ്പയിനിന്റ ഭാഗമായാണ്  ഡോക്യുമെന്ററി പ്രദർശനവും ചർച്ചാ സംഗമവും സംഘടിപ്പിച്ചത്.  പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയപ്പോൾ ഫാസിസത്തിനെതിരെയുള്ള വിദ്യാർത്ഥി പ്രതിപക്ഷത്തിന് രോഹിത് വെമുലയുടെ രക്തസാക്ഷിത്വം നാന്ദി കുറിക്കുകയായിരുന്നുവെന്നു ചർച്ച അനുസ്മരിച്ചു.  

തനിമ കലാ സാഹിത്യ വേദി ജില്ലാസെക്രെട്ടറി മെഹർ മൻസൂർ, മാധ്യമ പ്രവർത്തകനായ സിബ്ഹത്തുള്ള സാഖിബ്, ഫാരിസ് (എം.ഇ.എസ. മമ്പാട്), ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് കെ. ഹനീഫ,  എസ് ഐ ഒ ജില്ലാസമതി അംഗം പി.പി ഷിബാസ്,  ഇഫ്ലു  ഹൈദരബാദ് വിദ്യാർത്ഥികളായ ടി.സി റഹിം, പി.ഇ അഷ്ഫാക്കലി എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് മുനവ്വർ അധ്യക്ഷത വഹിച്ചു.