ഇ. അഹ്മദ്: മതനിരപേക്ഷതയുടെ കാത്തുസൂക്ഷിപ്പുകാരൻ

ഇ. അഹമ്മദ് എം പി അന്തരിച്ചു. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് മികച്ച നേതൃത്വം നല്‍കിയ, നേതാവിനെയാണ് ഇ അഹമ്മദിന്റെ നിര്യാണത്തോടെ നഷ്ടപ്പെട്ടത്. നല്ല സംഘാടകനും പ്രഭാഷകനും ഉജ്വലനായ പാര്‍ലമന്റേറിയനുമായിരുന്നു മര്‍ഹൂം ഇ. അഹമ്മദ് സാഹിബ്. മരണം വരെ അദ്ദേഹം കര്‍മമാര്‍ഗത്തില്‍ സജീവമായിരുന്നു.കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനു വേണ്ടി നിലകൊണ്ടതോടൊപ്പം ഇന്ത്യയുടെ മതനിരപേക്ഷതും ബഹുസ്വരമായ സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി യത്‌നിച്ച വ്യക്തിത്വമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നല്ല സുഹൃത്തുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളീയ മുസ്‌ലിം സമുദായത്തിന്റെ വിശേഷിച്ചും മുസ്‌ലിം ലീഗിന്റെ നേതൃനിരയില്‍ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.