ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം: ആലപ്പുഴ ഏരിയ വാഹന പ്രചാരണ ജാഥ

ആലപ്പുഴ: ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയത്തിൽ ഞായറാഴ്ച വടുതലയിൽ നടക്കുന്ന  ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളന പ്രചാരണാർഥം ആലപ്പുഴ ഏരിയ സംഘടിപ്പിച്ച വാഹന ജാഥ  മുഹമ്മയിൽ സമ്മേളന ജനറൽ കൺവീനർ യു ഷൈജു ഉത്ഘാടനം ചെയ്തു. പുത്തനങ്ങാടി, പൊന്നാട്, കുന്നപ്പള്ളി, ചിയാം വെളി, മണ്ണഞ്ചേരി, കലവൂർ, അമ്പനാകുളങ്ങര, ആര്യാട് തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തിയാക്കി കൈ ചൂണ്ടി ജംഗ്ഷനിൽ സമാപിച്ചു. ഇസ്ഹാഖ്, ഇസ്മയിൽ, സജീദ് സലീം തുടങ്ങിയവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് പ്രചാരണ കൺവീനർ എച്ച് എം ഗസ്സാലി, എം ഹസൻകുഞ്ഞ്, താജുദ്ദീൻ ഇരവുകാട്, സുബി ലാൽ മുഹമ്മ, നൗഷാദ് കരിമുറ്റം, സുബൈർ പൊന്നാട്, അബ്ദുസ്സലാം തുടങ്ങിയവർ നേതൃത്വം നൽകി. മൂന്ന് ദിവസത്തെ പ്രചാരണ ജാഥ നാളെ സമാപിക്കും.