സോളിഡാരിറ്റി ദഅവത്ത് നഗർ ഏരിയ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: 'ഇസ്ലാം സന്തുലിതമാണ്' പ്രമേയത്തിൽ ഫെബ്രുവരി 11 ന് കോട്ടക്കലിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ സമ്മേളന പ്രചരണാർഥം സോളിഡാരിറ്റി ദഅവത്ത് നഗർ ഏരിയ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

ഉദ്ഘാടനം രാമപുരത്ത് ജമാഅത്തെ ഇസ്ലാമി ദഅവത്ത് നഗർ ഏരിയാ പ്രസിഡന്റ് കെ മുഹമ്മദലി മാസ്റ്റർ നിർവഹിച്ചു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് ഇഹ്സാൻ കൂട്ടിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നിസാർ വടക്കാങ്ങര, പി.കെ അബ്ദുൽ ഗഫൂർ, ഹുസൈൻ കാളാവ്, ഷാഹിദ് ഇസ്മായിൽ ചെറുകുളമ്പ്, കുഞ്ഞാലൻ കുട്ടി മാസ്റ്റർ, മുംതാസ് കടുങ്ങൂത്ത് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സിൽജാസ് ഗാനമാലപിച്ചു.

സോളിഡാരിറ്റി ഏരിയാ സെക്രട്ടറി ഷഹീർ വടക്കാങ്ങര, ഷബീർ കൂട്ടിലങ്ങാടി, ബഷീർ മാസ്റ്റർ, കുഞ്ഞാലൻ, കുഞ്ഞവറ മാസ്റ്റർ, അജ്മൽ തോട്ടോളി എന്നിവർ നേതൃത്വം നൽകി.