പ്രതിഭാ സമന്വയം

മലപ്പുറം: സര്‍ഗസേഷികള്‍ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തണമന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറാംഗം കൂട്ടില്‍ മുഹമ്മദലി കലാ സാഹിത്യ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച പ്രതിഭാ സമന്വയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഫെബ്രുവരി 11ന് കോട്ടക്കല്‍ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഒത്തു ചേരലായിരുന്നു പ്രതിഭാ സമന്വയം. ടി.എം. സിദ്ദീഖ്. ഹമീദ് ചങ്ങരംകുളം, മുഹമ്മദ് അക്ബര്‍, യോഗ്യന്‍ ഹംസ മാസ്റ്റര്‍, സൈദലവി. കെ.ടി, ഡോ. ഹിക്മത്തുള്ള, ഡോ. ജമീല്‍ അഹമദ്, ഷാനവാസ് പി, ബാപ്പു കൂട്ടിലങ്ങാടി, ശബീബ മലപ്പുറം, ശാഹിന തറയില്‍ ഫൈസല്‍ ബാബു വാളൂര്‍, പി.വി.എസ്. പടിക്കല്‍, സി.എച്ച്. ബശീര്‍, എം.സി. നസീര്‍, ഹബീബ് ജഹാന്‍, അബ്ദുറഹ്മാന്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.