ആലപ്പുഴ മദ്യവിരുദ്ധ സമര വിജയം നാടിന്റെ നന്മ- ജമാഅത്തെ ഇസ്‌ലാമി

ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് നടന്ന മദ്യവിരുദ്ധ സമരത്തിന്റെ വിജയം നന്മയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഹകീം പാണാവള്ളി പ്രസ്താവനയില്‍ പറഞ്ഞു. മദ്യ നിരോധത്തെ കുറിച്ച് പരസ്യമായി സംസാരിക്കുകയും രഹസ്യമായി അനുകൂലിക്കുകയും ചെയ്യുന്നവര്‍ ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വരും. അതിന്റെ തെളിവാണ് ചുങ്കം ജനകീയ സമരത്തിന്റെ വിജയം. ജാതി -മത-രാഷ്ടീയ വ്യത്യാസമില്ലാതെ തിന്മക്കെതിരെയുള്ള ജനീകയ മുന്നേറ്റം പ്രതീക്ഷയാണ്. അധികാരികളുടെ നിര്‍ബന്ധങ്ങളെ സഹന സമരത്തിലൂടെ വിജയം വരിച്ച മുഴുവന്‍ ജനീകയ പ്രവര്‍ത്തകരെയും അദ്ദേഹം അഭിവാദ്യം അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ ജനകീയ സമിതിയില്‍ സജീവമായിരുന്നുവെന്നും ഇത്തരത്തിലുള്ള ജനമുന്നേറ്റങ്ങളില്‍ തുടര്‍ന്നു ജമാഅത്തെ ഇസ്‌ലാമി കൂടെയുണ്ടാകുമെന്നും ഹകീം പാണാവള്ളി അറിയിച്ചു.